16 August Tuesday

നാടുകടത്തി കാട്ടാനകളെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കൊട്ടംകുഴിയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം

 മുള്ളേരിയ 

കാറഡുക്കയിൽ സ്ഥിരമായി കൃഷി നശിപ്പിക്കുന്ന മൂന്ന് കാട്ടാനകളെ കടുമന വനത്തിലേക്ക് തുരത്തിയതായി വനംവകുപ്പും ആർആർടിയും അറിയിച്ചു. മുളിയാർ, കാറഡുക്ക വനഭാഗങ്ങളിൽ രണ്ട് ഒറ്റയാനകൾ സ്ഥിരമായി കൃഷി നശിപ്പിച്ചിരുന്നു. എരിഞ്ഞിപ്പുഴ, ഇരിയണ്ണി ഭാഗങ്ങളിൽ കൃഷി നശിപ്പിച്ചിരുന്ന ആന വ്യാഴാഴ്‌ച രാത്രി കൊട്ടംകുഴിയിലെത്തി കൃഷി നശിപ്പിച്ചു. ബാലകൃഷ്‌ണൻ, എം ഗംഗാധരൻ, മണികണ്ഠൻ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ്‌ നശിപ്പിച്ചത്‌. മണികണ്ഠന്റെ കൃഷിയിടം പൂർണമായി തകർത്തു. വെള്ളിയാഴ്ച  ഉച്ചയോടെ രണ്ട് ആനകളെ ആർആർടി സംഘം കൊട്ടംകുഴി ചെറ്റോണി വഴി പയസ്വിനി പുഴയിലെത്തിച്ച് കടുമന വനത്തിലേക്ക് കടത്തി. കാറഡുക്ക അടുക്കത്തൊട്ടിയിൽ സ്ഥിരമായി കൃഷി നശിപ്പിച്ച ആനയെയും പുഴ കടത്തി കടുമന കാട്ടിലെത്തിച്ചു. മൂന്ന് ആനകളെയും കടുമന വനഭാഗത്ത് കൂടി അതിർത്തിയിലെ പുലിപ്പറമ്പിൽ എത്തിച്ചാൽ കർഷകർക്ക് താൽക്കാലിക ആശ്വാസമാകും. ജൂലൈയിൽ പൂർത്തിയാവുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ തൂക്കുവേലി നിർമാണം പുരോഗമിക്കുന്നു. ബെള്ളക്കാന-പാലാർ വേലിയുടെ നിർമാണം പൂർത്തിയാകുന്ന മുറയക്ക്‌ മുഴുവൻ ആനകളെയും പുലിപ്പറമ്പ് കടത്താനാണ് വനംവകുപ്പ് ശ്രമം.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top