ചീമേനി
ഏതൊരു ആഗ്രഹവും സാക്ഷാൽക്കരിക്കണമെങ്കിൽ അതിനായി നമ്മൾ പ്രയത്‌നിച്ചു കൊണ്ടേയിരിക്കണം. അങ്ങനെയൊരു ആഗ്രഹ സാക്ഷാൽക്കാരം നടത്തിയ സംതൃപ്‌തിയിലാണ് കാഞ്ഞങ്ങാട് മുറിയനാവിലെ എ രാംദാസ്. ഏതുകോളേജിലാ പഠിക്കുന്നത് എന്നു ചോദിച്ചാൽ 67കാരന് ഉത്തരമുണ്ട്. ചീമേനി പള്ളിപ്പാറ അപ്ലൈഡ് സയർസ് കോളേജിൽ നിന്നും 67ാം വയസിൽ കോഴ്‌സ് പൂർത്തിയാക്കി വിജയം നേടിയാണ് രാംദാസ് ആഗ്രഹം പൂർത്തീകരിച്ചത്.
ബ്രണ്ണൻകോളേജിൽ പഠിക്കുന്ന കാലത്ത് താമസം മംഗളൂരുവിലേക്ക് മാറ്റേണ്ടിവന്നതിനാൽ പഠിത്തം പൂർത്തിയാക്കാനായില്ല. പിന്നീട് മംഗളൂരുവിൽ പലവിധ ജോലിയും ചെയ്‌തു. 20 വർഷത്തിന് ശേഷമാണ് വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പഠിക്കണമെന്ന മോഹം ഉണർന്നത്.
ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കോഴ്‌സ് ഭംഗിയായി പൂർത്തിയാക്കി വിജയവും നേടി. നല്ലൊരു ഗായകൻ കൂടിയാണ്. ഏഴു ഭാഷകളിൽ സിനിമാഗാനങ്ങൾ പാടും. ഭക്തിഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..