06 July Wednesday

പനത്തടിയിൽ ഡെങ്കിപ്പനി
പ്രതിരോധം സജീവം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

പനത്തടി പഞ്ചായത്തിലെ രോഗബാധിത പ്രദേശങ്ങളിൽ നടന്ന ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണം

 പനത്തടി

 ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്‌ത പനത്തടി പഞ്ചായത്തിലെ  വിവിധ വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനം സംഘടിപ്പിച്ചു. 
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് കാസർകോട്, പാണത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രം, രാജപുരം സെന്റ് പയസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് രോഗബാധിത പ്രദേശങ്ങളിൽ വീടുകൾ കയറി  ഉറവിട നശീകരണവും ബോധവൽക്കരണവും നടത്തിയത്. ജനപ്രതിനിധികളും  ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളും പങ്കെടുത്തു. 
 ആകെ 12 ടീമായാണ്‌ വീടുകളിലും തോട്ടങ്ങളിലും പരിശോധന നടത്തിയത്. പ്രവർത്തനത്തിൽ പങ്കാളികളായ എൻഎസ്എസ് വളണ്ടിയർ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അധ്യക്ഷനായി. പഞ്ചായത്തംഗം കെ ജെ ജെയിംസ് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ വിനയകുമാർ നന്ദിയും പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ എം വേണുഗോപാലൻ,  ഇൻസ്‌പെക്ടർ സരസിജൻ തമ്പി എന്നിവർ വളണ്ടിയർമാർക്ക് പരിശീലനം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top