30 May Saturday

പൊലീസ്‌ നടപടി ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 കാസർകോട്‌

സർക്കാർ നടപ്പാക്കിയ  നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ പൊലീസ്‌ ശക്തമായ നടപടികൾ ആരംഭിച്ചു. കലക്ടറുടെയും പൊലീസ്‌ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ  പരിശോധന നടത്തി. റോഡിൽ അനാവശ്യമായി കറങ്ങി നടന്നവരെയും കൂട്ടംകൂടി നിന്നവരെയും വിരട്ടി ഓടിച്ചു. നിയമംലംഘിച്ച രണ്ട്‌ പ്രവാസികൾക്കെതിരെ പാസ്‌പോർട്ട്‌ കണ്ടു കെട്ടുന്നതടക്കമുള്ള നടപടി സ്വീകരിച്ചു.  അനാവശ്യമായി പുറത്തിറങ്ങിയതിനും  കടകൾ തുറന്നതിനും അഞ്ച്‌ പേർക്കെതിരെ കേസെടുത്തു.  വിദേശത്ത്‌നിന്ന്‌ മാർച്ച്‌ ഒന്ന്‌ മുതൽ ജില്ലയിൽ എത്തിയവരുടെ പേര്‌വിവരങ്ങൾ ശേഖരിച്ചു. പൊലീസ്‌ അവരുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു. നാലായിരത്തോളം പേരുകൾ മംഗളൂരു വഴിയും കേരളത്തിലെ നാല്‌ വിമാനത്താവളം വഴിയും ജില്ലയിൽ എത്തിയിട്ടുണ്ട്‌. അവർ നിരീക്ഷണത്തിലായിരിക്കും. ജില്ലയിൽ 1500 പൊലീസിനെ വിന്യസിപ്പിച്ചു.  അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ്‌ ചെയ്യാൻ 10 വാഹനങ്ങളിൽ 50 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്‌. ജില്ലയുടെ ചുമതല അഞ്ച്‌ ഡിവൈസ്‌പിമാർക്കാണ്‌. ഐജി വിജയ്‌ സാഖറെയുടെ നേതൃത്വത്തിൽ  വടക്കൻ മേഖലാ ഐജി അശോക്‌യാദവ്‌, ഡിഐജി സേതുരാമൻ, ജില്ലാ പൊലീസ്‌ മേധാവി പി എസ്‌സാബു, കോട്ടയം  ക്രൈംബ്രാഞ്ച്‌ എസ്‌പി സാബുമാത്യു, ടെലികമ്യൂണിക്കേഷൻ എസ്‌പി ഡി ശിൽപ എന്നിവർ ജില്ലയിൽ പൊലീസ്‌ നടപടികൾക്ക്‌ നേതൃത്വം നൽകുന്നു. 
 
പ്രധാന വാർത്തകൾ
 Top