29 May Friday

വെറുതെയിരുന്നു ബോറടിക്കേണ്ട; അനുശ്രീയെ മാതൃകയാക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാഞ്ഞങ്ങാട്
കൊവിഡ്കാലത്ത്  പുറത്തിറങ്ങി പൊലീസിന് പണിയുണ്ടാക്കേണ്ട. രോഗം കെണിവച്ച് പിടിക്കുകയും വേണ്ട. അനുശ്രീ വീട്ടിലിരുന്ന് നിർമിച്ചത് നിരവധി കൗതുകവസ്തുക്കൾ.
പാഴാക്കി കളയുന്ന കുപ്പികളും പഴകിയതും കേടായതുമായ കളിപ്പാട്ടങ്ങളും ഉപയോഗിച്ച് മനോഹരമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിശ്രമവേള വർണാഭമാക്കുകയാണ്
കാഞ്ഞങ്ങാട് കാലിക്കടവിലെ അനുശ്രീ . പഴയ കുപ്പികൾ മനോഹരമായി ചായം തേച്ച് മാലയിലെ മുത്തുകൾ യഥാവിധി ചേർത്ത് വച്ചപ്പോൾ  അത് ചിത്രങ്ങളും ശിൽപങ്ങളുമായി. ഷോകേയ് സുകൾക്ക് അലങ്കാരമാകുമിത്.  ചെയിൻ ബ്രേക്ക് ചെയ്യാൻ അനുശ്രീ കണ്ടു പിടിച്ച മാർഗം ശ്ലാഘനീയമായി.
 കാഞ്ഞങ്ങാട് കാലിക്കടവിലെ കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായ എ കെ ലക്ഷ്മണെെന്റെയും  സി എച്ച് സീനയുടെയും മകളാണ് ജിഎച്ച്എസ്എസ് മടിക്കൈ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി അനുശ്രീ. 
 

 

പ്രധാന വാർത്തകൾ
 Top