02 December Wednesday

കോവിഡ് 19: ഉദുമയിൽ ജാഗ്രതാ സമിതികൾ സജീവം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
 
ഉദുമ 
 കോവിഡ് 19 നിരോധന പരിപാടിയുടെ ഭാഗമായി  പഞ്ചായത്തിൽ വാർഡ് തല ജാഗ്രത സമിതികൾ കൂടുതൽ ജാഗരൂകരാകാൻ ഉദുമ പഞ്ചായത്ത് ജാഗ്രത സമിതിയുടെ അവലോകന യോഗത്തിൽ തീരുമാനിച്ചു. 
പ്രസിഡന്റ് കെ എ മുഹമ്മദലി അധ്യക്ഷനായി   വാർഡ്തല ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ  ഓരോ വാർഡിലും നിരീക്ഷണത്തിലുള്ളവരെ രാവിലെയും വൈകുന്നേരവും ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും.  
രോഗമുണ്ടെന്ന് കണ്ടെത്തിയ അഞ്ചുപേരുമായി സമ്പർക്കം പുലർത്തിയവരെ പ്രത്യേകമായി പാർപ്പിക്കും.സൂപ്പർ മാർക്കറ്റുകളിൽ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക നൽകി സാധനങ്ങൾ വിതരണം ചെയ്യാനും  കടകൾക്കുമുമ്പിൽ  കൂട്ടം കൂടുന്നത് ഒഴിവാക്കാനും  നടപടികൾ കൈക്കൊള്ളും. 
മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ്, വൈസ് പ്രസിഡന്റ് ലക്ഷ്‌മി ബാലൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് അംഗങ്ങൾ,  പോലീസ് ഉദ്യോഗസ്ഥർ , ഹെൽത്ത്‌ ഇൻസ്‌പെക്ടർ, വില്ലേജ് ഓഫീസർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top