16 April Friday

കർഷക സമരത്തിന്‌ ഐക്യദാർഢ്യം സത്യഗ്രഹം 65–ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമരസമിതി കാസർകോട്‌ ഒപ്പുമര ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പി ബി നാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമര സമിതി കാസർകോട്‌ ഒപ്പുമര ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 64 ദിവസം പിന്നിട്ടു. ബുധനാഴ്‌ച  പി ബി നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. കെ ഭുജംഗഷെട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു, ജനാർദനൻ, കെ വി ശശി, കെ എം മുഹമ്മദ്‌, പി ബി അഗിത്തായ, രാജഗോപാലൻ, എസ്‌ അജയകുമാർ, ഗോപാലൻ, രാജൻ എന്നിവർ സംസാരിച്ചു. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top