05 February Sunday

തീറെഴുതരുത്‌, നാടിന്റെ ബാങ്കിനെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

കാഞ്ഞങ്ങാട് എസ്ബിഐക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ വി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്‌ 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ സ്വകാര്യവൽക്കരിക്കാനുള്ള  കേന്ദ്രനീക്കത്തിനെതിരെ  ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനപ്രതിഷേധമിരമ്പി. 
ശാഖകൾ പൂട്ടിയും തൊഴിൽ കരാർവൽക്കരിച്ചും  ജീവനക്കാരെകുറച്ചും  ബാങ്കിനെ തകർക്കുന്നനെതിരെ  ജില്ലാ കമ്മിറ്റിനേതൃത്വത്തിൽ  കാഞ്ഞങ്ങാട് എസ്ബിഐക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെഎസ്‌കെടിയു സംസ്ഥാന ജോ.  സെക്രട്ടറി വി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, ബെഫി സംസ്ഥാന കമ്മിറ്റി അംഗം ശരത് ഈശ്വർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top