29 February Saturday

ചിന്മയ വിദ്യാലയ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം 27 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കാസർകോട്

ചിന്മയ വിദ്യാലയ കാസർകോടിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 27 മുതൽ നടക്കും. വൈകിട്ട് 5.30ന് ചിന്മയ തേജസ് ഓഡിറ്റോറിയത്തിൽ ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. 
27 മുതൽ 31 വരെ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 28ന്  രാവിലെ 10ന്‌ ഒന്നരകോടി ചെലവിൽ കിൻഡർ ഗാർഡൻ വിഭാഗത്തിനായി നിർമിച്ച ചിന്മയ ഗോകുലം കെട്ടിടം ഉദ്ഘാടനം ചെയ്യും. 29ന്   പകൽ 11.30ന്  അടൽ ലാബും സയൻസ് പാർക്കും ഉദ്ഘാടനം ചെയ്യും. ചിന്മയ ജനശതാബ്ദിയിൽ പ്രഖ്യാപിച്ച വീടില്ലാത്തവർക്കൊരു വീട് പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിക്കും.
30ന്  രാവിലെ 9.30ന് സംസ്ഥാന യുവജന സംഗമം. സ്വാമി സ്വരൂപാനന്ദ, ഡോ. ലക്ഷ്മി ശങ്കർ, അശ്വതി ജ്വാല എന്നിവർ ക്ലാസെടുക്കും. സാമൂഹിക മഹാഗായത്രി ഹവനം  നടക്കും. 27 മുതൽ 29 വരെ വൈകിട്ട് ആറ് മുതൽ സ്വാമി സ്വരൂപാന്ദ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സ്വാമി വിവക്താനന്ദസരസ്വതി, അഖിലേഷ് ചൈതന്യ, എ കെ നായർ, കെ ഭാസ്‌കരൻ നായർ, കെ ബാലചന്ദ്രൻ, ബി പുഷ്പരാജ്, വി ജി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top