29 February Saturday

' തളിര് 2020 ' സേവനങ്ങളുമായി കെഎസ്‌ഇബി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

വെള്ളരിക്കുണ്ട്             

മാലോത്ത് നടക്കുന്ന മലയോരത്തിൻ്റെ കാർഷികോത്സവം ' തളിര് 2020 ' വൈദ്യുതി വകുപ്പിന്റെ പവലിയനും. ഉപഭോക്താക്കളുടെ സംശയങ്ങൾ ദുരീകരിച്ചും പരാതികൾക്ക് പരിഹാരം നിർദേശിച്ചു കെഎസ്ഇബി ഭീമനടി സെക്ഷനിലെ ജീവനക്കാരാണ് സ്റ്റാളിന് നേതൃത്വം നൽകുന്നത്.   ഏറ്റവും പുതിയ ഡിജിറ്റൽ മീറ്ററുകൾ വരെ മേളയിലെ കെഎസ്ഇബി പവലിയനിൽ കാണാം.  സുരക്ഷ ഉപകരണങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം സുരക്ഷാ മാർഗ്ഗ നിർദ്ധേശങ്ങൾ നൽകുകയും ചെയ്യുന്നു, ഓൺലൈനായി കറൻ്റ് ബിൽ അടയ്ക്കാനുള്ള നടപടി ക്രമങ്ങൾ പഠിക്കുവാനുമുള്ള അവസരവുമുണ്ട്. ഫോൺ നമ്പർ പുതുതായി രജിസ്റ്റർ ചെയ്യുവാനും, അഡ്രസ് ചെയിഞ്ച് ചെയ്യാനും അവസരമുണ്ട്. പുതിയ ഡിജിറ്റൽ മീറ്ററിൽ റീഡിങ്ങ് എടുക്കുവാൻ പഠിപ്പിക്കുകയും  വീട്ടിലോ സ്ഥാപനത്തിലോ കറൻ്റ് കണക്ഷൻ ലഭിച്ചതിന് ശേഷം അധിക ലോഡ് (വയറിങ്ങ് എക്റ്റങ്ഷൻ )എടുത്തിട്ടുണ്ടങ്കിൽ പണം ചെലവില്ലാതെ തന്നെ കണറ്റഡ് ലോഡ് വർദ്ധിപ്പിക്കാൻ (ലോഡ് റെഗുലൈസ് )അവസരം പവലിയനിൽ ഉണ്ട്.   കൗണ്ടറിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന അപേക്ഷഫോറത്തിൽ പൂരിപ്പിച്ചു നൽകാം.ഭീമനടി സെക്ഷനിലെ ഉപഭോക്താക്കൾക്ക്  മാത്രമാണ് ഈ സൗകര്യം.അപേഷകർ തങ്ങളുടെ കൺസ്യൂമർ നമ്പർ ഉപയോഗിക്കുന്ന ലൈറ്റ്, ഫാൻ ,ഫ്രിഡ്ജ് തുടങ്ങിയ കണക്കുകൾ ഈ ഫോറത്തിൽ രേഖപ്പെടുത്തണം . വൈദ്യുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും പരിഹാരം കാണാനുമായി നിരവധിയാളുകളാണ് സ്റ്റാളിൽ എത്തുന്നത്.
പ്രധാന വാർത്തകൾ
 Top