27 September Sunday

നീലേശ്വരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

നീലേശ്വരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം

നീലേശ്വരത്ത് അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് തുടക്കമായി. നീലേശ്വരം നഗരസഭ തണൽ ടാക്കീസുമായി സഹകരിച്ച് നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ 'ടാക്കീസ് 2020' ന്  പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ തുടക്കമായി. സിനിമ നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ അധ്യക്ഷനായി. ഡോ.എം രാധാകൃഷ്ണൻ നായർ വിശദീകരണം നടത്തി. എൻ ശശീധരൻ മുഖ്യാതിഥിയായി. ലോഗോ രൂപകൽപ്പന ചെയ്ത മോഹനചന്ദ്രനെ അനുമോദിച്ചു.നഗരസഭ  കൗൺസിലർമാരായ പി വി രാധാകൃഷ്ണൻ, പി കുഞ്ഞികൃഷ്ണൻ,  പി വി രാമചന്ദ്രൻ, പി ഭാർഗവി, കെ തങ്കമണി, മനോജ്, സി അമ്പുരാജ്‌, എം മധുസൂദനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി വിജയകുമാർ, പി സി സുരേന്ദ്രൻ നായർ, കെ വി വേണുഗോപാൽ, പ്രൊഫ.വി വി പുരുഷോത്തമൻ, പി വേലായുധൻ, പി ഈരി, എ കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.തുടർന്ന് സുദേവൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം പ്ലാനിംഗ്, വി സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്നി സിനിമകൾ പ്രദർശിപ്പിച്ചു.
കലാമൂല്യവും ജനപ്രിയവുമായ സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുക. ലോക പ്രശസ്തമായ ക്ലാസിക്ക് സിനിമകളും ഇന്ത്യയിലെ ശ്രദ്ധേയമായ മറ്റ് ഭാഷാചിത്രങ്ങളും അടക്കം 15 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.  വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരൻമാരുടെ നാടൻപാട്ട്, മോഹിനിയാട്ടം എന്നിവയുടെ അകമ്പടിയോടെ മേള ആരംഭിച്ചത്. 
ശനിയാഴ്ച രാവിചെ 9.30 ന് ലാന്റ് ഓഫ് മൈൻ, ബ്രിഡ്ജ് ഓൺ റിവർ ക്വായി എന്നിവ പ്രദർശിപ്പിക്കും. പകൽ 2.30 ന് കനലെരിയും ബാല്യം എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് സിനിമ പ്രവർത്തകരുടെ കൂട്ടായ്മ. വയലിൻ പ്ലയർ, ഓൾഡ്മാൻ ആൻഡ്‌ ദ സി ,ഭയാനകം എന്നി സിനിമകൾ പ്രദർശിപ്പിക്കും.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top