01 October Sunday

നാടക രാവോളം... മാണിയാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

എൻ എൻ പിള്ള നാടക മത്സരം കാണാൻ മാണിയാട്ട്‌ എത്തിയ വിജയരാഘവൻ നടൻ പി പി കുഞ്ഞികൃഷ്ണനുമായി സൗഹൃദം പങ്കിടുന്നു

തൃക്കരിപ്പൂർ

കോറസ് മാണിയാട്ടിന്റെ  എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് വ്യാഴാഴ്‌ച തിരശീല. മാണിയാട്ടിന്റെ 11 രാത്രികൾ കലയിലാറാടിച്ച നാടക മത്സരത്തിന് പ്രേക്ഷകനായി നടൻ വിജയരാഘവനും എത്തി. മത്സരത്തിന്റെ സംഘാടകൻകൂടിയാണ് വിജയരാഘവൻ. 
ബുധനാഴ്‌ച വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ നാടകം അരങ്ങേറി. സമാപന ദിവസമായ വ്യാഴം കോറസ് കലാ സമിതിയുടെ കലാപങ്ങൾക്കപ്പുറം പ്രദർശന നാടകം നടക്കും.  സമാപന സമ്മേളനത്തിൽ  നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം രതീഷ് സംഘമിത്രയ്ക്ക് നൽകും.  വിജയരാഘവൻ, ഉണ്ണി മുകുന്ദൻ എന്നിവർ മുഖ്യാതിഥിയാകും. 
മാണിയാട്ട് കണ്ട ഏറ്റവും വലിയ ജനക്കൂട്ടമാണ് ഇത്തവണ നാടക മത്സരത്തിൽ എത്തിയത്. സമാപനത്തിൽ കാണികളായെത്തുന്നവർക്ക് സൗഹൃദ സദ്യയും സംഘാടകർ ഒരുക്കി. മികച്ച നാടകം, വ്യക്തിഗത ജേതാക്കൾ എന്നിവരെ വ്യാഴാഴ്‌ച പ്രഖ്യാപിക്കും. രാജ് മോഹൻ നീലേശ്വരം, സുനിൽ ചെറിയാൻ, ഉദിനൂർ ബാലഗോപാലൻ എന്നിവരാണ് വിധികർത്താക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top