05 December Monday

ജില്ലാ മത്സരം 27ന്‌; സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റേയും സാഹിത്യോത്സവത്തിന്റേയും ജില്ലാ തല മത്സരം നടക്കുന്ന കാഞ്ഞങ്ങാട്‌ മേലാങ്കോട്ട്‌ എ സി കണ്ണൻ നായർ സ്‌മാരക ജിയുപി സ്‌കൂളിൽ സംഘാടകസമിതി രൂപീകരണ യോഗത്തിൽ അഡ്വ. കെ രാജ്‌മോഹൻ സംസാരിക്കുന്നു

കാഞ്ഞങ്ങാട്‌

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റേയും സാഹിത്യോത്സവത്തിന്റേയും  ജില്ലാ തല മത്സരം 27ന്‌ കാഞ്ഞങ്ങാട്‌ മേലാങ്കോട്ട്‌ എ സി കണ്ണൻ നായർ സ്‌മാരക  ജിയുപി സ്‌കൂളിൽ നടക്കും. രാവിലെ 10ന്‌ നടൻ ഉണ്ണിരാജ്‌ ചെറുവത്തൂർ ഉദ്‌ഘാടനം ചെയ്യും.
എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിലായി മത്സരം നടക്കും. ഉപജില്ലകളിൽ വിജയിച്ച ആദ്യ രണ്ടുസ്ഥാനക്കാരാണ്‌ മത്സരത്തിന്‌ എത്തുന്നത്‌.  എല്ലാ വിഭാഗത്തിലും ആദ്യ രണ്ട്‌ സ്ഥാനക്കാർക്ക്‌ 10000, 5000 വീതം ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും മൊമന്റോയും നൽകും. ഇവർ ടീമായി ഡിസംബർ 11ന്‌ തൃശൂർ കിലയിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. 3 ലക്ഷം, 2 ലക്ഷം വീതമാണ്‌ സംസ്ഥാന തല വിജയികൾക്ക്‌ നൽകുക. ബ്രാൻഡ്‌ അമ്പാസിഡർ മോഹൻ ലാലും സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.
 കാഞ്ഞങ്ങാട്‌ മേലാങ്കോട്ട്‌ എ സി കണ്ണൻ നായർ സ്‌മാരക  ജിയുപി സ്‌കൂളിൽ നടന്ന സംഘാടകസമിതി യോഗത്തിൽ അഡ്വ. കെ രാജ്‌മോഹൻ അധ്യക്ഷനായി. ഹെഡ്‌മാസ്‌റ്റർ പി ഗോപി, പിടിഎ പ്രസിഡന്റ്‌ ജി ജയൻ, പി ശ്രീകല, പി മോഹനൻ, കെ വി രാജൻ, സേതു കുന്നുമ്മൽ, എം ശൈലജ, എം ബിഞ്ചുഷ എന്നിവർ സംസാരിച്ചു. സി മോഹനൻ പരിപാടികൾ വിശദീകരിച്ചു. ദേശാഭിമാനി ജില്ലാ ബ്യൂറോ ചീഫ്‌  വിനോദ്‌ പായം സ്വാഗതവും ടി കെ നാരായണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത (ചെയർപേഴ്‌സൺ), സേതു കുന്നുമ്മൽ (വൈസ്‌ ചെയർമാൻ), സി മോഹനൻ (കൺവീനർ), ജയനാരായണൻ (ജോയിന്റ്‌ കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top