26 January Wednesday

കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021
പനത്തടി
അനുരഞ്ജനത്തിന് വിളിച്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിയോഗത്തിൽ കൂട്ടയടി.  കഴിഞ്ഞ ദിവസം ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘ ഹാളിൽ നടന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗമാണ് കൈയാങ്കളിയിൽ കലാശിച്ചത്‌.
 അച്ചടക്ക നടപടിക്ക് വിധേയനായ മലയോരത്തെ യൂത്തുകോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ കെപിസിസി ഇടപെട്ട്  തിരിച്ചെടുത്തിരുന്നു. ഇയാളുടെ സാന്നിധ്യമാണ്‌ കൂട്ടയടിക്ക്‌ കാരണമായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർടി വിട്ട കോൺഗ്രസുകാരെ തിരിച്ചെടുക്കാനുള്ള ചർച്ചയാണ്‌ മണ്ഡലം കമ്മിറ്റി യോഗത്തിൽ നടന്നത്‌.  ഹാളിലുണ്ടായിരുന്ന കസേര എടുത്താണ് പലരും പേരുമാറിയത്.  പുറത്താക്കിയ നേതാവ് യോഗത്തിൽ പങ്കെടുത്തതിനെയും ചിലർ ചോദ്യം ചെയ്‌തു. ഇയാളും സഹോദരനുമാണ്‌ കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ തോൽപിച്ചത്‌ എന്ന്‌ ആരോപണവും അടിക്കിടയിൽ ചിലർ ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top