24 November Tuesday

കവർച്ച കേസ്‌ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

 

കാസർകോട്‌
ഹണി ട്രാപ് കേസ്‌ ഉൾപെട നിരവധി കവർച്ച കേസിലെ  പ്രതി 13 വർഷത്തിന് ശേഷം അറസ്‌റ്റിൽ. പള്ളിക്കര മാസ്തിഗുഡ ബിലാൽ നഗറിലെ കബീർ എന്ന അഹമ്മദ് കബീറിനെ (36) യാണ്‌  കാസർകോട്‌  ഡിവൈഎസ്‌പി  പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള  സംഘം  അറസ്‌റ്റുചെയ്‌തത്‌. കേരളം, കർണാടക, തമിഴ്നാട്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌ ഇയാൾ.  കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്ക് കാസർകോട്‌ ഉൾപെട നിരവധി സ്റ്റേഷനുകളിൽ വാറന്റുണ്ട്‌.  ബേഡകം   സ്‌റ്റേഷൻ പരിധിയിൽ  ഹണി ട്രാപ് കേസിൽ പ്രതിയാണ്‌  അഹമ്മദ് കബീർ.  വീട് വില്പനയ്ക്കുണ്ട് എന്ന പേരിൽ രണ്ടു സ്ത്രീകൾ ബേഡകം സ്റ്റേഷൻ പരിധിയിലുള്ള ഗ്യഹനാഥനെ സമീപിക്കുകയും വീട് കാണിക്കാനായിയെത്തിയപ്പോൾ കബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ എത്തി ഭീഷണിപ്പെടുത്തി ഫോട്ടോയെടുത്തു. അതിന്‌ ശേഷം ഭീഷണിപ്പെടുത്തി രണ്ട് തവണയായി 5.45 ലക്ഷം രൂപയാണ് തട്ടിയത്. സ്‌ക്വാഡ് അംഗങ്ങളായ  എസ്‌ ലക്ഷ്മി നാരായണൻ. തോമസ്. ഓസ്റ്റിൻ. ഷജീഷ്. ബേഡകം എസ്‌ഐ മുരളീധരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top