03 October Monday

സ്‌ത്രീ സംരക്ഷണ നിയമങ്ങൾ 
നടപ്പാക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഏരിയാ സമ്മേളനം സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്‌ഘാടനം ചെയ്യുന്നു.

 ചെറുവത്തൂർ

സ്‌ത്രീ സംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നിരവധി പോരാട്ടങ്ങളുടെ ഫലമാണ്‌ സ്‌ത്രീ സംരക്ഷണനിയമങ്ങൾ. ഇവയെ അട്ടിമറിച്ച്‌ സ്‌ത്രീകൾക്കെതിരെ  പരാമർശങ്ങളും അതിക്രമങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നടക്കുന്നു. ഇത്തരം പ്രവണതക്കെതിരെ ശക്തമായ നിയമനടപടി  സ്വീകരിക്കണം. ചെറുവത്തൂർ പൂമാല ഓഡിറ്റോയത്തിലെ ജാനകിക്കുട്ടി നഗറിൽ സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ പി പത്മിനി അധ്യക്ഷയായി. എ രമണി രക്തസാക്ഷി പ്രമേയം, സുമതി മാടക്കാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം പി വി ജാനകി റിപ്പോർട്‌ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  പി പി ശ്യാമളാദേവി, പി ബേബി, ജില്ലാ ട്രഷറർ ദേവി രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എം ശാന്ത, ജോയിന്റ്‌ സെക്രട്ടറി സനു ഗംഗാധരൻ, ഇ ചന്ദ്രമതി, എം ജാനു, കെ വി ലക്ഷ്മി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കൂത്തൂർ കണ്ണൻ സ്വാഗതം പറഞ്ഞു.ചെറുവത്തൂർ ഈസ്റ്റ് വില്ലേജിന്റെ സ്വാഗതഗാനം, ശോഭന കണ്ണംകുളം ഒരുക്കിയ ഫോട്ടോ പ്രദർശനം എന്നിവയും നടന്നു. പ്രകടനത്തിന്‌ ശേഷം ജോസഫൈൻ നഗറിൽ പൊതുസമ്മേളനം കേന്ദ്ര അസി. സെക്രട്ടറി എൻ സുകന്യ ഉദ്‌ഘാടനം ചെയ്‌തു. പി പത്‌മിനി അധ്യക്ഷയായി. എം പി വി ജാനകി സ്വാഗതം പറഞ്ഞു.   ശനി പൊതുചർച്ച, പുതിയ കമ്മിറ്റി, ഭാരവാഹി  തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top