22 September Sunday

കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന പ്രതിക്ക്‌ ശിക്ഷ സാന്ത്വനപരിചരണസേവനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
കാസർകോട്
പതിനാലുകാരിയായ  വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിലെ പ്രതിയെ കാസർകോട് ജുവനൈൽ കോടതി ശിക്ഷിച്ചു. 
പെരിയ ആയമ്പാറ സ്വദേശിയായ മുപ്പത്തഞ്ചുകാരനെയാണ്‌ കാസർകോട് ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ സേവനം  ചെയ്യാനുള്ള ശിക്ഷ നൽകിയത്‌. ആയമ്പാറയിയിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് സംഭവസമയത്ത് 16 വയസായിരുന്നു. പ്രായ പൂർത്തിയാകാത്തയാൾ ചെയ്ത കുറ്റകൃത്യമെന്ന നിലക്കാണ്‌ നിർബന്ധിത സാമൂഹ്യസേവനം വിധിച്ചത്‌.  10,000 രൂപയുടെ ബോണ്ട് കോടതിയിൽ കെട്ടിവെക്കുകയും ചെയ്തു.  പ്രതിയെ കീഴ്‌കോടതി വിട്ടയച്ചിരുന്നുവെങ്കിലും ഈ വിധിക്കെതിരെ അപ്പീൽ നൽകിയതിനെ തുടർന്ന് 2009ൽ ഹൈക്കോടതി കേസ് പരിഗണിക്കുകയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top