31 July Saturday

കുമാരേട്ടൻ വരും, നല്ല കഥ പറയും

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
ചെറുവത്തൂർ
കോവിഡ്‌ പ്രതിരോധത്തിന്റെ ബോധവൽക്കരണവുമായി കുമാരേട്ടൻ കഥകൾ. ആരോഗ്യവകുപ്പ്‌ ജില്ലാ മാസ്‌ മീഡിയ വിഭാഗം കോവിഡുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ ലഘുചിത്രമാണ്‌ കുമാരേട്ടൻ കഥകൾ. 
ചായക്കടയും അവിടെ നടക്കുന്ന കോവിഡ് ചർച്ചയുമാണ്‌ ചിത്രത്തിലെ പ്രമേയം. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേർ ഇത്‌ കണ്ടുകഴിഞ്ഞു. കുഷ്ഠരോഗ നിർമാർജനത്തിനായി ‘സ്പർശം’, വാക്സിനേഷൻ പ്രമേയമായ ‘കുമാരേട്ടന്റെ ചായക്കട’, മൂന്നാം തരംഗ സാധ്യതകളെ പ്രതിരോധിക്കാനുള്ള സന്ദേശവുമായി തയ്യാറാക്കിയ ‘പായാരം’ എന്നിവയെല്ലാം കുമാരേട്ടൻ എന്ന കഥാപാത്രത്തിനെ കേന്ദ്രീകരിച്ചുള്ളതാണ്‌. ജില്ലാ കൊറോണ കൺട്രോൾ സെല്ലിലെ നോഡൽ ഓഫീസറായ ഡോ. പ്രസാദ് തോമസാണ് കുമാരേട്ടനായി വേഷമിട്ടത്‌.
കൺട്രോൾ സെല്ലിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വി മഹേഷ്‌ കുമാറാണ്‌ രചനയും ആവിഷ്‌കാരവും. ഡെങ്കിപ്പനി ബോധവൽക്കരണത്തിനായി  അടുത്ത ലഘുചിത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് മാസ്സ് മീഡിയ വിഭാഗം. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ എസ്‌ സയന, കമൽ കെ ജോസ്, ശ്രീജിത്ത് കരിവെള്ളൂർ, പി പി ജയൻ, കെ എസ്‌ ശ്രീലാൽ  എന്നിവരാണ്‌ അണിയറ പ്രവർത്തകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top