20 June Thursday

വർഗീയ ചെളിക്കുണ്ടിലെ താമര

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

കാസർകോട‌്

വർഗീയ ചളിക്കുണ്ടിൽ വിരിഞ്ഞ താമരയാണ‌്  കാസർകോട‌് പാർലമെന്റ‌് മണ്ഡലം പിടിക്കാൻ കോൺഗ്രസ‌് കെട്ടിയിറക്കിയ രാജ‌്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽ ബിജെപിയെ വെല്ലുന്ന വർഗീയ വിഷമാണ‌്  അദ്ദേഹം പ്രയോഗിച്ചത‌്. ഓരോ മതങ്ങളെയും തരാതരം പോലെ പ്രീണിപ്പിക്കുകയെന്ന‌ ഇരട്ടത്താപ്പും പുറത്തെടുത്തു. നെറ്റിയിലെ നീണ്ട പൊട്ട‌് മായിച്ചാണ‌് കാസർകോട്ടെ പര്യടനം തുടങ്ങിയത‌്.  തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ വീണ്ടും കുറി പ്രത്യക്ഷപ്പെട്ടു. എന്ത‌് കോലവും കെട്ടുന്ന ഉണ്ണിത്താനെ    ഏറ്റെടുത്തത‌് ബിജെപിയാണ‌്. 
ഉണ്ണിത്താന്റെ ബിജെപി ബാന്ധവം അറിഞ്ഞിട്ടും മുസ്ലിംലീഗ‌്  ഇത‌് അണികളിൽ നിന്ന‌് മറച്ചുവച്ചു. അതിനാൽ , ന്യൂനപക്ഷങ്ങളുടെ  വോട്ടും ഉണ്ണിത്താന്റെ കൈപ്പത്തിയിൽ പതിഞ്ഞു. തെരഞ്ഞെടുപ്പ‌് ചട്ടംലംഘിച്ചായിരുന്നു പ്രചാരണം. പയ്യന്നൂർ അരവഞ്ചാലിൽ  മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയതും ശബരിമല വിഷയം ഉന്നയിച്ചതുമാണ‌് ഉണ്ണിത്താനെ കുടുക്കിയത‌്.  ശബരിമല ദർശനം സംബന്ധിച്ച കോടതിവിധിയെ അവഹേളിച്ചും അവിടെ സന്ദർശനം നടത്തിയ രണ്ട‌് യുവതികളെ  മോശമായി ചിത്രീകരിച്ചും നടത്തിയ പ്രസംഗമാണ‌് ചട്ടലംഘനമായി മാറിയത‌്. വിശ്വാസികളുടെ വോട്ടു തട്ടിയെടുക്കാനാണ‌് പ്രകോപനപരമായ പ്രസംഗം നടത്തിയത‌്. തീരദേശത്തും മലയോരത്തും അവിടെയുള്ള മതങ്ങളെയും സമുദായങ്ങളുടെയും വോട്ട‌് നേടാൻ വർഗീയ കാർഡാണ‌്  ഉപയോഗിച്ചത‌്. കാസർകോട‌് ഡിസിസി നിർദേശിച്ച സുബയ്യ റൈയെ ഒഴിവാക്കി അവസാന നിമിഷമാണ‌് ബിജെപി വോട്ടുപിടിക്കാൻ ഉണ്ണിത്താനെ കെട്ടിയിറക്കിയത‌്.
പ്രധാന വാർത്തകൾ
 Top