27 May Wednesday

ചീമേനിയിലെ രണധീരർക്ക്‌ നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ചീമേനി രക്തസാക്ഷി ദിനത്തിൽ കയ്യൂരിലെ ചീമേനി രക്തസാക്ഷി നഗറിൽ സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പതാക ഉയർത്തുന്നു.

ചെറുവത്തൂർ
കോൺഗ്രസ്‌ ക്രിമിനൽ സംഘം വെട്ടിയും തീയിട്ടും കൊലപ്പെടുത്തിയ ചീമേനിയുടെ രണധീരർക്ക്‌ നാടിന്റെ സ്മരണാഞ്ജലി. കോവിഡ്‌–- 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 33ാം രക്തസാക്ഷിത്വ വാർഷിക ദിനം ലളിതമായ ചടങ്ങുകളോടെയാണ്‌  ആചരിച്ചത്‌. 1987 മാർച്ച് 23ന് നിയമസഭാ തെരഞ്ഞെടുപ്പ്‌ ദിനത്തിലാണ്‌ കോൺഗ്രസ്‌ അക്രമിസംഘം സഖാക്കൾ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, എം കോരൻ, സി കോരൻ, ആലവളപ്പിൽ അമ്പു എന്നീ അഞ്ചു സഖാക്കളെ തീയിട്ടും മാരകായുധങ്ങൾ ഉപയോഗിച്ചു വെട്ടിപ്പിളർന്നും കൊലപ്പെടുത്തിയത്‌. ചീമേനി ടൗണും പരിസരവും കോൺഗ്രസ് ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമായിരുന്ന കാലത്ത‌്  അരങ്ങേറിയ  കൂട്ടക്കൊലപാതകം കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത കൂട്ടക്കുരുതിയായിരുന്നു.  
 ഇത്തവണ പൊതു പരിപാടികളൊന്നുമില്ലാതെയാണ‌് രക്തസാക്ഷി ദിനം ആചരിച്ചത്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കയ്യൂരിലെ ചീമേനി രക്തസാക്ഷി നഗറിൽ പതാക ഉയർത്തി പുഷ‌്പാർച്ചനയും നടന്നു. എം രാജഗോപാലൻ എംഎൽഎ, പി ജനാർദനൻ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top