25 May Monday

അനാവശ്യമായി പുറത്തിറങ്ങരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ഓലാട്ട്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പിലിക്കോട്‌ ദേശീയപാതയോരത്ത്‌ ബോധവൽക്കരണം നടത്തുന്നു

കാസർകോട്‌
കൊറോണ വ്യാപനം വർധിച്ചതോടെ ജില്ലയിൽ നടപടികൾ ശക്തമാക്കി അധികൃതർ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ കലക്ടർ ഡോ. ഡി സജിത്‌ബാബു അറിയിച്ചു.  
19 പേരിൽകൂടി പുതുതായി രോഗബാധിതരെ കണ്ടെത്തിയതോടെ കാസർകോട്‌ ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 38ആയി. കണ്ണൂർ,കാസർകോട്‌, മംഗളൂരു ദേശീയപാതയടക്കമുള്ള അതിർത്തികൾ അടച്ചു. എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാസമിതികൾ നിലവിൽ വന്നു. അവിടങ്ങളിലൊക്കെ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി വാർഡുകൾ സജ്ജമാക്കി.  രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ  ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ  ഒരുക്കുകയാണ്‌. 
നിരോധനാജ്ഞ  നടപ്പാക്കാൻ തിങ്കളാഴ്‌ച കലക്ടർക്ക്‌  നേരിട്ട്‌ രംഗത്തിറങ്ങേണ്ടിവന്നു. നിയമം ലംഘിച്ചു രാവിലെ കട തുറന്നവർക്കെതിരെയും അനാവശ്യമായി കറങ്ങി നടന്നവർക്കെതിരെയും നടപടി സ്വീകരിച്ചു.കാസർകോട്‌ , പടന്ന തുടങ്ങിയ പലയിടങ്ങളിലും പൊലീസ്‌ ഇടപെട്ടു.  അവശ്യസാധന വിൽപന കേന്ദ്രങ്ങളുടെ മുന്നിലും വൻ തിരക്ക്‌ അനുഭവപ്പെട്ടു. വീടുകളിൽ സാധനങ്ങൾ എത്തിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കുന്നുണ്ട്‌.

 

പ്രധാന വാർത്തകൾ
 Top