25 May Monday

19 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കാസർകോട്‌
ജില്ലയിൽ തിങ്കളാഴ്‌ച 19 പേർക്ക്‌ കൂടി  കോവിഡ്‌ 19 സ്ഥിരീകരിച്ചു.   എല്ലാവരും ദുബായിൽ നിന്നെത്തിയവരാണ്‌. നെല്ലിക്കുന്ന്  സ്വദേശി  (52), 24, 33, 31  വയസുള്ള ബേക്കൽ ബാര സ്വദേശികൾ, ബേക്കൽ  സ്വദേശി (41), 34, 40, 37 വയസുള്ള  കളനാട്  സ്വദേശികൾ,  കുഡ്‌ലു  സ്വദേശി (47), 34, 21 വയസുള്ള  കാസർകോട്‌ സ്വദേശികൾ, അലാമിപ്പള്ളി സ്വദേശി (50), ചിത്താരി  സ്വദേശി (32), 27, 33 വയസുള്ള  ഉദുമ സ്വദേശികൾ, 32 വയസുള്ള മല്ലം  സ്വദേശി, പൂച്ചക്കാട്  സ്വദേശി (27), കൊമ്പൻപാറ സ്വദേശി (34), 26 വയസുള്ള  ചിത്താരി  സ്വദേശിനി എന്നിവരിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ  18 പേർ  പുരുഷൻമാരും ഒരു സ്ത്രീയുമുണ്ട്‌. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.  കോവിഡ്‌ സ്ഥിരീകരിച്ച എരിയാൽ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പരിശോധന ഫലം  വരാനുണ്ട്‌. 
2470 പേർ നിരീക്ഷണത്തിൽ 
കോവിഡ്‌ 19  വ്യാപന തടയാൻ ജില്ലയിൽ 2470 പേർ നിരീക്ഷണത്തിൽ. 61 പേർ ആശുപത്രികളിലെ ഐസോലേഷൻ വാർഡിലാണ്.  825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തിൽ നിന്ന് നേരിട്ട് നിരീക്ഷിക്കുന്നു. ബാക്കി 1584 പേരെ വിവിധ പഞ്ചായത്ത്, - മുൻസിപ്പൽ വാർഡുകളിൽ ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരുന്നതായി ഡിഎംഒ ഡോ. എ വി രാംദാസ് അറിയിച്ചു. ജാഗ്രത സമിതികളുടെ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക ഉൾപ്പെടാതിരുന്നത് ചില തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണമെന്ന് ഡിഎംഒ പറഞ്ഞു. 
വിദേശത്ത്‌ നിന്നെത്തിയവരെ നിരീക്ഷിക്കാൻ പൊലീസും
വിദേശരാജ്യങ്ങളിൽ നിന്ന്‌ കഴിഞ്ഞ മാർച്ച്‌ ഒന്നുമുതൽ കാസർകോട്‌ ജില്ലയിലെത്തിയവരുടെ പേരുവിരം ജില്ലാ പൊലീസ്‌ ശേഖരിച്ചു. നാലായിരത്തോളം പേരാണ്‌ മംഗളൂരു, കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയെത്തിയത്‌. ഇവരുടെ വീടുകളിൽ അതാത്‌ സ്‌റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ  അന്വേഷിച്ച്‌ നിരീക്ഷിക്കും. നിരീക്ഷണ കാലയവളവ്‌ പാലിക്കാതെ പുറത്തിറങ്ങുവർക്കെതിരെ നടപടിയുണ്ടാകും. ത്തരമേഖലാ ഡിഐജി  സേതുരാമന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച  നടന്ന ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഇതിനായുള്ള തീരുമാനമെടുത്തത്‌.
പ്രധാന വാർത്തകൾ
 Top