27 May Wednesday

കടകളിൽ തിക്കിത്തിരക്കേണ്ട; സാധനങ്ങൾ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

കാഞ്ഞങ്ങാട്

നിയന്ത്രണം ശക്തമാക്കിയതോടെ തുറന്നിട്ട അനാദിക്കടകളിൽ  ക്രമാതീതമായ തിരക്ക്. നിയന്ത്രണമില്ലാതെ ആളുകൾ വരുന്നതും ആവശ്യമായ അകലം പാലിക്കാത്തതും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇത് കണക്കിലെടുത്ത് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. 
രണ്ടോ മൂന്നോ വീട്ടുകാർ ചേർന്ന് ആവശ്യമുള്ള സാധനങ്ങളുടെ വിവരങ്ങൾ പരിചയക്കാരായ ഓട്ടോ തൊഴിലാളികളെ ഏൽപിക്കും. അവർ അത് കൃത്യമായി വീടുകളിൽ എത്തിക്കും. ചില കച്ചവട സ്ഥാപനങ്ങൾ വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി. ആളുകൾ പട്ടണങ്ങളിലേക്ക് അനാവശ്യമായി വരുന്നത് ഒഴിവാക്കാൻ ഈ ക്രമീകരണം സഹായിക്കും. ഓട്ടോ തൊഴിലാളികൾക്ക് ജോലിയിൽ വന്ന കുറവ് പരിഹരിക്കാനുമാകും.
പ്രധാന വാർത്തകൾ
 Top