രാജപുരം
പാണത്തൂർ ചെമ്പോരി, സൂള്ള്യ റോഡ്, മഞ്ഞടുക്കം എന്നിവിടങ്ങളിലെ റോഡ് മാർഗം കർണാടകത്തിലേക്ക് പോകുന്നത് വിലക്കിയതിൽ ചൊവ്വാഴ്ച ഇളവ് നൽകി. ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ കടിപ്പിക്കുമെന്ന് കർണാടക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം വാഹനങ്ങൾ പൂർണമായും തടഞ്ഞിരുന്നു. പരീക്ഷക്കുൾപ്പെടെ പോകുന്ന വിദ്യാർഥികൾ കുടുങ്ങി. കുടക് കലക്ടറുമായി കർണാടക അതിർത്തിയിലെ കരള പഞ്ചായത്ത് പ്രസിഡന്റും പനത്തടി പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് ഇളവ് നൽകിയത്. അതിർത്തി പഞ്ചായത്തിൽ താമസിക്കുന്നവർക്ക് ഇരുഭാഗങ്ങളിലേക്കും പോകുന്നതിൽ വിലക്കുണ്ടാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..