28 February Sunday

എൽഡിഎഫ് വിജയത്തിന് രംഗത്തിറങ്ങണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കേരള ആർട്ടിസാൻസ‌് യൂണിയൻ ജില്ലാ ശിൽപശാല ജി രാജമ്മ ഉദ‌്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട‌്
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം  ഉറപ്പുവരുത്താൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന‌് ആർട്ടിസാൻസ‌് യൂണിയൻ(സിഐടിയു) ജില്ലാ ശിൽപശാല അഭ്യർഥിച്ചു. തയ്യൽതൊഴിലാളികൾക്ക് കോവിഡ് പശ‌്ചാത്തലത്തിൽ ആനുകൂല്യം വർധിപ്പിച്ചു നൽകിയ എൽഡിഎഫ് സർക്കാരിനെ  അഭിനന്ദിച്ചു. മാർച്ച‌് ഒന്നിനകം മുഴുവൻ ഏരിയകളിലും ശിൽപശാല സംഘടിപ്പിക്കും.  തയ്യൽതൊഴിലാളി ക്ഷേമനിധി ബോർഡ‌് ചെയർമാൻ   ജി രാജമ്മ ശിൽപശാലയും തയ്യൽ തൊഴിലാളി രജിസ‌്ട്രേഷൻ ജില്ലാ ഓഫീസും  ഉദ‌്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് ടി വി പ്രഭാവതി അധ്യക്ഷയായി. സിഐടിയു ജില്ലാപ്രസിഡന്റ‌് വി പി പി മുസ‌്തഫ, സിപിഐ എം ഏരിയാസെക്രട്ടറി കെ രാജ‌്മോഹൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ വിജയൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി ബാബു, കെ വി രാഘവൻ, ഡി വി അമ്പാടി എന്നിവർ സംസാരിച്ചു.  കെ വി ജയപാലൻ സ്വാഗതവും കെ എൻ പ്രഭാകരൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top