27 September Sunday
എൽഡിഎഫ്‌ ജാഥ

നാടുണർത്തി സമാപനം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

എൽഡിഎഫ്‌ വാഹനപ്രചാരണജാഥ സമാപന സമ്മേളനം പടന്നയിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ

ജനങ്ങളെയാകെ  മനുഷ്യ മഹാ ശൃംഖലയിൽ കോർത്തിണക്കാനായി നാല്‌ദിവസങ്ങളിലായി എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ വാഹനപ്രചാരണജാഥക്ക്‌ വിജയകരമായ പരിസമാപ്‌തി.  രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ കാസർക്കോട് മുതൽ തിരുവനന്തപുരം വരെ   തീർക്കുന്ന ശൃംഖല  ചരിത്രവിജയമാകുമെന്ന പ്രഖ്യാപനമായിരുന്നു ഒരോ സ്വീകരണ കേന്ദ്രങ്ങളിലെയും ജനപങ്കാളിത്തം.  സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു ലീഡറും സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഡപ്യൂട്ടി ലീഡറും ഐഎൻഎൽ ജില്ലാ പ്രസിഡന്റ മൊയ്തീൻ കുഞ്ഞി കളനാട് മാനേജരുമായ ജാഥ1 9 ന് ഹൊസങ്കടിയിൽ നിന്നാണ്‌ ആരംഭിച്ചത്‌. വ്യാഴാഴ്‌ച മടിയനിൽ നിന്നും ആരംഭിച്ച് പടന്നയിൽ സമാപിച്ചു. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ: സി വി ദാമോദരൻ, കെ വി കുഞ്ഞിരാമൻ, സി പി ബാബു, ടി വി ഗോവിന്ദൻ, ഇ കുഞ്ഞിരാമൻ, ടി കെ രവി, കെ സുധാകരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജോൺ ഐമൺ, സുരേഷ് പുതിയിടത്ത്എന്നിവരും സംസാരിച്ചു.
മടിയനിൽ എ ദാമോദരൻ അധ്യക്ഷനായി. ചെറാക്കോട്ട‌് കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. പുല്ലൂരിൽ കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി നാരായണൻ സ്വാഗതം. പറഞ്ഞു. പടന്നക്കാട്‌  അബ്ദുൾ റഹ‌്മാൻ അധ്യക്ഷനായി. കെ ശബരീഷ‌് സ്വാഗതം പറഞ്ഞു.മേക്കാട്ട് മടത്തിനാട്ട് രാജൻ സ്വാഗതം പറഞ്ഞു. വി കണ്ണൻ അധ്യക്ഷനായി. മടക്കരയിൽ എ അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു. പി വി കൃഷ്ണൻ അധ്യക്ഷനായി.  മാവിലാക്കടപ്പുറത്ത് കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. എൻ ശ്രീധരൻ അധ്യക്ഷനായി. തൃക്കരിപ്പൂരിൽ എം വി സുകുമാരൻ സ്വാഗതം പറഞ്ഞു. എം ഗംഗാധരൻ അധ്യക്ഷനായി.
പടന്നയിൽ സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വി കെ ഹനീഫ ഹാജി അധ്യക്ഷനായി. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. ജാഥ ലീഡർ സി എച്ച് കുഞ്ഞമ്പു, ഉപ ലീഡർ ഗോവിന്ദൻ പള്ളിക്കപ്പിൽ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ, എം രാജഗോപാലൻ എൽഎൽഎ, അസീസ് കടപ്പുറം എന്നിവർ സംസാരിച്ചു. സി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
കേന്ദ്രം ജനതയെ ഭിന്നിപ്പിക്കുന്നു: പി കരുണാകരൻ
പടന്ന
തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം നടപ്പാക്കാൻ സാധിക്കാഞ്ഞപ്പോഴാണ്‌  ആർ എസ് എസിനെ പ്രീതിപ്പെടുത്താൻ ഹിന്ദുത്വ രാഷ്ട്രം അജണ്ടയുമായി മോഡിയും അമിത്ഷായും രംഗത്തെത്തിയതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ പറഞ്ഞു. എൽ ഡി എഫ് ജില്ലാ ജാഥയുടെ സമാപനം പടന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി നീക്കിയാണ് ഇതിന്‌ തുടക്കം. പിന്നാലെ ബാബറി മസ്ജിദിന്റെ സുപ്രിം കോടതി വിധി.  ഒടുവിൽ രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ഭരണഘടന ഭേദഗതി നിയമവും. രാജ്യത്തിന്റെ മതേതരത്വം തകർത്ത് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌ കേന്ദ്രസർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top