27 September Sunday

പുതുതലമുറ പറയുന്നു പുലരട്ടെ സാഹോദര്യം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കാഞ്ഞങ്ങാട‌് നെഹ‌്റുകോളേജിലെ അഭിമന്യു കോർണറിൽ ഒത്തുചേർന്ന വിദ്യാർഥികൾ സമകാലിക സംഭവങ്ങൾ പങ്കുവയ‌്ക്കുന്നു

കാഞ്ഞങ്ങാട‌്

‘നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണം   മത നിരപേക്ഷതയാണ‌്. അതിനു ഏൽക്കുന്ന നേരിയ പോറൽപോലും താങ്ങാനാകാത്തതാണ‌്.  മതത്തിന്റെ അടിസ്ഥാനത്തിലല്ല്ല  ഭരണഘടന തയ്യാറാക്കിയത‌്’. മൂന്നാം വർഷ മലയാളം വിദ്യാർഥിയും യൂണിവേഴ‌്സിറ്റി യൂണിയൻ കൗൺസിലറുമായ സി ഗീതാഞ‌്ജലി പറഞ്ഞു‌.  ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജൻഡ തള്ളണം. എല്ലാ ഇന്ത്യക്കാരും  ഏകോദര സഹോദരന്മാരെ പോലെ ജീവിക്കുന്ന സങ്കൽപം ഉദാത്തമാണ‌്. അതിനെരെയുള്ള  ഒരു നീക്കവും  അനുവദിക്കരുത്‌.  സെക്കൻഡ‌് ബിഎ  ചരിത്രവിദ്യാർഥിയായ അഖിൽ പി മാധവിന്റെ അഭിപ്രായമാണിത‌്. ‘രാജ്യം കത്തിനിൽക്കുമ്പോൾ ക്യാമ്പസ്സുകളിലും അത‌് പ്രതിഫലിക്കണം.  പ്രശ‌്നങ്ങളോട‌് വിവേചന ബുദ്ധിയോടെ പ്രതികരിക്കണം. ജെഎൻയുവിലും മറ്റും അത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും  രാജ്യമാകെ  പ്രതിഷേധം അലയടിക്കണം. മൂന്നാം വർഷം പ്ലാന്റ‌് സയൻസ‌് വിദ്യാർഥിയും സ‌്റ്റുഡന്റ‌്സ‌് യൂണിയൻ ചെയർമാനുമായ എം എ അഭിജിത്ത‌് പറഞ്ഞു.  ‘ ഇന്ത്യയിൽ ജീവിക്കാനാഗ്രഹിക്കുന്നവരാണ‌് കശ‌്മീരിൽ ഉൾപ്പെടെയുള്ള മുസ്ലിങ്ങൾ.  നുഴഞ്ഞുകയറ്റക്കാരെന്നു പറഞ്ഞ‌്  ആട്ടിയോടിക്കുന്നവരെ  അതിർത്തിക്കപ്പുറത്ത‌് കാത്തിരിക്കുന്നത‌് തടങ്കൽ പാളയങ്ങളാണ‌്.  രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേൽപ്പിക്കാനേ ഇത്തരം നിയമങ്ങൾകൊണ്ട‌് സാധിക്കൂ,- രണ്ടാം വർഷ മലയാളം വിദ്യാർഥിയായ ജൂന ഷെറിൻ രോഷം കൊണ്ടു. ‘ തീവ്രവാദികളെന്നു മുദ്രകുത്തി ഇന്ത്യൻ മുസ്ലിങ്ങളെ വേട്ടയാടാനുള്ള കുത്സിത നീക്കമാണിത‌്. ഇത‌് നാളെ മറ്റു മതസ്ഥർക്കു നേരെയും തിരിയും. അതുവരെ കാത്തിരിക്കരുതെന്നാണ‌് മ്യാൻമറും മറ്റും നൽകുന്ന പാഠം.  ഫൈൻ ആർട‌്സ‌് സെക്രട്ടറിയും മൂന്നാം വർഷ ബിഎസ‌്സി ഫിസിക‌്സ‌് വിദ്യാർഥിയുമായ എ ഡി അനൂജ പറഞ്ഞു. ‘ ജർമനിയിൽ ഹിറ്റ‌്ലർ തെരഞ്ഞെടുപ്പിലൂടെയാണ‌് അധികാരത്തിലേറിയത‌്. ജനങ്ങൾ നൽകിയ അധികാരം  അമിതാധികാരം പ്രയോഗിക്കാനുള്ളതല്ലെന്ന‌് ചരിത്രം ഹിറ്റ‌്ലറെ ബോധ്യപ്പെടുത്തിയതാണ‌്. രണ്ടാം വർഷ പ്ലാന്റ‌് സയൻസ‌് വിദ്യാർഥി നന്ദഗോപാൽ പറഞ്ഞു.  ബിഎസ‌്സി ഫിസിക‌്സ‌്  രണ്ടാം വർഷ വിദ്യാർഥിയും ജനറൽ സെക്രട്ടറിയുമായ യദുകൃഷ‌്ണനും അമിത‌്ഷാ‐നരേന്ദ്രമോഡി കൂട്ടുകെട്ട‌് രാജ്യത്ത‌്  നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസ‌്റ്റ‌് പ്രത്യയ ശാസ‌്ത്രം കടലിലെറിയണമെന്ന അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌.  ഒന്നാം  വർഷ ബിഎസ‌്സി സ‌്റ്റാറ്റിസ്‌റ്റിക‌്സ‌് വിദ്യാർഥി സുദീപും മൂന്നാം വർഷ ഫിസിക‌്സ‌് വിദ്യാർഥിയുമായ   അനഘ എസ‌് വടക്കത്തും ഇതേ അഭിപ്രായക്കാർ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top