22 January Saturday

ചന്തേര, തലിച്ചാലം റെയിൽവേ മേൽപാലം നിർമിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

സിപിഐ എം തൃക്കരിപ്പൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ
ചന്തേര, തലിച്ചാലം റെയിൽവെ മേൽപാലങ്ങൾ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം തൃക്കരിപ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടിടത്തും റെയിൽവെ നിർമിച്ച അടിപ്പാത ഗതാഗത യോഗ്യമല്ല. വേനൽ കാലത്ത് പോലും വെള്ളക്കെട്ട് നിലനിൽക്കുന്ന സ്ഥലത്താണ്‌ ചന്തേരയിലെ അടിപ്പാത. ഇളമ്പച്ചിയിൽ നിന്നും തലിച്ചാലത്തേക്കുള്ള ലെവൽക്രോസ് ഒഴിവാക്കിയാണ് അടിപ്പാത നിർമിച്ച. രണ്ടിടങ്ങളിലും മേൽപാലം നിർമിച്ചാൽ മാത്രമെ ഗതാഗതം സുഗമമാകൂ.  
കാലിക്കടവ് ഒളവറ പ്രധാന റോഡിൽ നടപ്പാത നിർമിക്കുക, താലൂക്കാശുപത്രിയിൽ പ്രസവരോഗ വിദഗ്‌ധയെ നിയമിക്കുക, റീസർവെ അപാകത  പരിഹരിക്കുക, മാവിലാകടപ്പുറം ഏഴിമല റോഡ് മെക്കാഡം ടാർ ചെയ്യുക, പിലിക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുക, ഏടാച്ചേരി രാജീവ് ദശലക്ഷം കോളനി വാസയോഗ്യമാക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. പൊതുചർച്ചയിൽ 30 പേർ  പങ്കെടുത്തു.  പി പി സുകുമാരൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എം വി സുകുമാരൻ നന്ദി പറഞ്ഞു. 
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, എം രാജഗോപാലൻ എംഎൽഎ, പി ജനാർദനൻ, ഡോ. വി പി പി മുസ്തഫ, വി കെ രാജൻ, കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, കെ പി വത്സലൻ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഇ കുഞ്ഞിരാമൻ അധ്യക്ഷനായി. കെ വി ജനാർദനൻ  സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top