30 November Monday
89 പേർക്ക്‌ രോഗമുക്തി

81 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
കാസർകോട്  
ജില്ലയിൽ 81 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 76 പേർക്ക്‌ രോഗമുണ്ട്‌. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗം ഭേദമായി. 1065 പേരാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം 220 ആയി. 21139 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 19314 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. 1019 പേർ വിദേശത്ത് നിന്നും 806 പേർ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്‌. 19854 പേർ രോഗമുക്തരായി.  
വീടുകളിൽ 6416 പേരും സ്ഥാപനങ്ങളിൽ  458 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 6874  പേരാണ്. പുതിയതായി 532 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1133 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 
247 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 339 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 104 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top