വെള്ളരിക്കുണ്ട്
കോവിഡ് വ്യാപനം രൂക്ഷമായ ബളാൽ പഞ്ചായത്തിലെ കുഴിങ്ങാട് പട്ടികവർഗ കോളനിയിൽ നിയന്ത്രണങ്ങൾ ബുധനാഴ്ച വരെ നീട്ടി. ബളാൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ജാഗ്രതാസമതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.കുഴിങ്ങാട്ട് കോളനിയിലേക്കുള്ള ആളുകളുടെ വരവും കോളനിയിൽ നിന്ന് പുറത്തേക്ക് പോകുന്നതും കർശനമായും നിയന്ത്രിക്കും. ഇതിനായി ആരോഗ്യ വകുപ്പ് ,മാഷ്, പൊലീസ്, എസ്ടി പ്രമോട്ടർ ടീം ഒന്നായി പ്രവർത്തിക്കും. ബുധനാഴ്ച രാവിലെ 10 ന് കല്ലംചിറ മദ്രസയിൽ വച്ച് കോളനി നിവാസികളെ വീണ്ടും കോവിഡ് ആൻറിജൻ ടെസ്റ്റിന് വിധേയമാക്കും. പട്ടികവർഗ വകുപ്പ്, വിവിധ സംഘടനകളുമായി സഹകരിച്ച് പ്രസ്തുത കോളനിയിൽ പല വ്യഞ്ജനങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ എന്നിവ എത്തിച്ച് വിതരണം ചെയ്തു. ഒരു രാത്രി മുഴുവൻ കോളനിയിൽ നടത്തിയ ചടങ്ങിൽ പങ്കെടുത്ത ആളുകളുടെ സമ്പർക്കമാണ് കോവിഡ് പടരുവാൻ കാരണമായത്. കമലപ്ലാവ് , കല്ലംചിറ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ നീക്കും. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി കെ പി റാഷിദ് അധ്യക്ഷനായി. ഹെൽത്ത് ഓഫീസർ അജിത് സി ഫിലിപ്പ്, കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, ജെഎച്ച്ഐ കെ സുജിത് കുമാർ, എസ് ടി പ്രമോട്ടർമാർ പങ്കെടുത്തു. സംഘടിപ്പിക്കുന്നവർ പഞ്ചായത്തിന്റെ അനുമതി വാങ്ങണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..