04 December Wednesday

ആശുപത്രി ജീവനക്കാരനെ വധിക്കാൻ ശ്രമം :
പ്രതി ബംഗളൂരുവിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
കാസർകോട് 
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഉദുമ തെക്കേക്കരയിലെ മുഹമ്മദ് ജൗഹർ ജിസ്വാനാ (24)  ണ് പിടിയിലായത്. ഗൾഫിലേക്ക് പോകാനായി എത്തിയതായിരുന്നു ജിസ്വാൻ. വെള്ളി വൈകിട്ടാണ്‌ കാസർകോട്‌ നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അക്രമമുണ്ടായത്. ആശുപത്രി ജീവനക്കാരനായ ഉളിയത്തടുക്ക എസ്‌ പി നഗറിലെ അബ്ദുൾറസാഖി (28)നാണ് കുത്തേറ്റത്. അക്രമി ആശുപത്രിയിലേക്ക് വരുന്നതും അക്രമം നടത്തുന്നതും പുറത്തേക്കോടി സ്കൂ‌ട്ടറിൽ  രക്ഷപ്പെടുന്നതുമെല്ലാം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത്‌ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ  തിരിച്ചറിഞ്ഞത്. പ്രതി ഗൾഫിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന്‌ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ അറിയിച്ചിരുന്നു.  തുടർന്നാണ് തിങ്കൾ രാത്രി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. ബംഗളൂരുവിലെത്തിയ കാസർകോട് പൊലീസിന്‌  ജിസ്വാനെ കൈമാറി. കാസർകോടെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന്‌ ഇൻസ്‌പെക്ടർ പി നളിനാക്ഷൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top