21 November Thursday

കളിമണ്ണിൽ ദുരിതാശ്വാസ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 കളിമൺ ശിൽപങ്ങളുടെ  നിർമാണത്തിൽ നിറഞ്ഞുനിന്നത് ദുരിതാശ്വാസ ക്യാമ്പിലെ രംഗങ്ങൾ.  ഹയർ സെക്കൻഡറി വിഭാഗത്തിൽ   ദുരിതാശ്വാസ ക്യാമ്പായിരുന്ന വിഷയം. പ്രകൃതി ദുരിന്തത്തിൽനിന്ന് രക്ഷപ്പെട്ട് ക്യാമ്പിലെത്തിയവരുടെ ഭാവങ്ങൾ  നെഞ്ചോടു ചേർക്കുന്നതായി ദൃശ്യാവിഷ്ക്കാരം.  എച്ച്എസ് വിഭാഗത്തിലുള്ളവർക്ക് കൂട്ട മെടയലായിരുന്നു   വിഷയം. 

വിവിധ തരത്തിലുള്ള  കളിമൺ ശിൽപങ്ങൾ ആകർഷകമായിരുന്നു.  എടനീർ ഹയർ സെക്കൻഡറിയിലെ വി കെ പ്രണവ് ഹയർ സെക്കൻഡറി വിഭാഗത്തിലും കുട്ടമത്ത് ജിച്ച്എസ്എസിലെ  ലക്ഷ്മി സുധാരവി  ഹൈസ്‌കൂളിലും ജേതാക്കളായി.
പ്രധാന വാർത്തകൾ
 Top