28 September Wednesday

ജില്ലാ സമ്മേളനം: പോസ്‌റ്റർ പ്രചാരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രചാരണം രാജപുരത്ത്‌ സംസ്ഥാന 
കമ്മിറ്റിയംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

 രാജപുരം

 കള്ളാറിൽ ഓക്ടോബർ 16,17 തിയതികളിൽ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രചരണത്തിന് തുടക്കമായി. രാജപുരം ടൗണിൽ പോസ്റ്റർ പതിച്ച്‌ സംസ്ഥാന കമ്മിറ്റി അംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബിന്ദു ശിവദാസ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാലൻ സംസാരിച്ചു. ഇ രാജി സ്വാഗതവും ഷീജ കൃഷ്ണൻ നന്ദിയും പറഞ്ഞു. 
കോടോം, കാലിച്ചാനടുക്കം, പനത്തടി, ബാനം, കോളിച്ചാൽ, പനത്തടി, പാണത്തൂർ, ചാമുണ്ടിക്കുന്ന്, തായന്നൂർ എന്നിവിടങ്ങളിൽ പോസ്റ്റർ പ്രചാരണം നടത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top