30 September Saturday

ബാലസംഘം പുസ്തകവണ്ടി 
പ്രയാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

ബാലസംഘം പുസ്തകവണ്ടി പ്രയാണം പിലിക്കോട്ട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി ഫ്ലാഗ് ഓഫ് ചെയ്യുന്നു

 കാസർകോട്‌

ബാലസംഘം  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "നമുക്ക് പറക്കാം അക്ഷരങ്ങളുടെ ആകാശത്തേക്ക്" എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ ചൈൽഡ് ഹോമിലേക്ക്  ബാലസംഘം ജില്ലാ കമ്മിറ്റി പുസ്തകങ്ങൾ നൽകുന്നു. അതിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു.
പിലിക്കോട്ട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി പ്രവിഷ, പ്രസിഡന്റ് അനുരാഗ്, കോഡിനേറ്റർ ഋഷിത, ഏരിയാ സെക്രട്ടറി സ്നേഹൽ, പ്രസിഡന്റ് ആര്യ എന്നിവർ സംസാരിച്ചു.  വൈകിട്ട്‌ മഞ്ചേശ്വരത്ത്‌ സമാപിച്ചു. 25ന്  ചൈൽഡ് ഹോമിലേക്ക് പുസ്‌തകം കൈമാറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top