16 November Saturday

ടിടിഐ ജില്ലാ കലോത്സവം: ഡയറ്റ് മായിപ്പാടി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കണ്ണിവയൽ ഗവ. ടിടിഐയിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

റവന്യൂ ജില്ലാ ടിടിഐ കലോത്സവത്തിൽ 104 പോയിന്റുമായി  ഡയറ്റ് മായിപ്പാടി ജേതാക്കളായി. 94  പോയിന്റ് നേടിയ  എസ് എൻ ടി ടി ഐ നീലേശ്വരമാണ്‌ രണ്ടാം സ്ഥാനത്ത്‌. കണ്ണിവയൽ ഗവ.ടി ടി ഐ യി ൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം അധ്യക്ഷയായി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിൻസിക്കുട്ടി സെബാസ്റ്റ്യൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം  മറിയാമ്മ ചാക്കോ , പഞ്ചായത്തംഗം ഷേർളി ചീങ്കല്ലേൽ,  എസ് എൻ ടി ടി ഐ പ്രിൻസിപ്പൽ  ജി പുഷ്പലത ,  ജോണിക്കുട്ടി ജോസഫ് എന്നിവർ സംസാരിച്ചു.  ഡി ഡി ഇ കെ വി  പുഷ്പ സ്വാഗതവും പ്രിൻസിപ്പൽ  കെ കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു.  സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത്  പുളിയക്കാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മൊയതീൻ കുഞ്ഞി , കെ കെ ജലാൽ എന്നിവർ സംസാരിച്ചു. കെ കെ വിനോദ് കുമാർ സ്വാഗതവും സോജിൻ ജോർജ് നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top