27 September Monday

ഫോൺ ചോർത്തലിനെതിരെ 
വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

ഫോൺ ചോർത്തലിനെതിരെ കാസർകോട്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ നടത്തിയ വിദ്യാർഥി പ്രതിഷേധം 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ പ്രധാനപെട്ട വ്യക്തികളുടെ ഫോൺ ചോർത്തിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധം. ‘ഫോൺ ചോർത്തൽ ജനാധിപത്യത്തെ ചോർത്തുന്ന ഇന്ത്യൻ ഭരണകൂടം' എന്ന മുദ്രാവാക്യമുയർത്തി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ വിദ്യാർഥി പ്രതിഷേധം സംഘടിപ്പിച്ചു.
 കാസർകോട്‌ ഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ അഭിരാം അധ്യക്ഷനായി. കെ എം മുനീർ, സുൽത്താൻ, ദീക്ഷിത എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.
ബേഡകത്ത്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു.ഏരിയാസെക്രട്ടറി വിഷ്ണു ചേരിപ്പാടി, ശ്രീരൂപ് മുന്നാട് എന്നിവർ സംസാരിച്ചു.
വോർക്കാടിയിൽ  ജില്ലാ വൈസ് പ്രസിഡന്റ് വിനയ് കുമാർ ഉദ്ഘാടനം ചെയ്തു.  അഖിൽ സവിയോ അധ്യക്ഷനായി.  ജസീൽ, പ്രജ്വൽ എന്നിവർ സംസാരിച്ചു,  ശൈലേഷ് സ്വാഗതം പറഞ്ഞു.
ഉദുമയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വിപിൻ കീക്കാനം ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി അഖിൽ പാക്കം, കിരൺ, ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.
 പനത്തടിയിൽ കോടോം പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം  ജില്ലാസെക്രട്ടറിയറ്റ് അംഗം സച്ചിൻ ഗോപു ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ്‌ യദു കൃഷ്ണൻ, കെ വി കലേഷ് എന്നിവർ സംസാരിച്ചു.
 കാലിക്കടവ് പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ  ജില്ലാ സെക്രട്ടറിയറ്റ് അംഗം വൈശാഖ് കൊടക്കാട്  ഉദ്ഘാടനം ചെയ്തു. കെ അക്ഷയ് അധ്യക്ഷനായി. ചെറുവത്തൂരിൽ ഏരിയാ പ്രസിഡന്റ്‌ പ്രണവ് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അഖിൽ, അഭിനവ് എന്നിവർ സംസാരിച്ചു 
എളേരിയിൽ പി കെ മോഹനൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഏരിയാ സെക്രട്ടറി അർജുൻ പ്ലാച്ചിക്കര സ്വാഗതം പറഞ്ഞു, പി എസ്‌ ജിഷ്ണു അധ്യക്ഷനായി. കോട്ടപ്പുറം  പോസ്റ്റ്ഓഫീസിന്‌ മുന്നിൽ  സനു മോഹൻ ഉൽഘാടനം ചെയ്‌തു. വിജേഷ് മടിക്കൈ അധ്യക്ഷനായി. നിഖിൽ കൃഷ്ണൻ സ്വഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top