06 July Wednesday

സിപിഐ എം പനത്തടി ഏരിയാ പഠനക്ലാസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

സിപിഐ എം പനത്തടി ഏരിയാ കമ്മിറ്റിയുടെ പഠന ക്ലാസ് സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

 രാജപുരം

സിപിഐ എം പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറിമാർക്കും ഏരിയ, ലോക്കൽ കമ്മിറ്റി  അംഗങ്ങൾക്കും പഠന ക്ലാസ് സംഘടിപ്പിച്ചു. പൂടംകല്ല് ബാങ്ക് ഹാളിൽ പഠന ക്ലാസ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ദാമോദരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണൻ സംസാരിച്ചു. ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ  ബ്രാഞ്ച് സെക്രട്ടറിമാർക്ക് സംഘടിപ്പിച്ച ക്ലാസ് ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു. എ കെ രാജേന്ദ്രൻ അധ്യക്ഷനായി. ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top