06 July Wednesday

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; 
ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ബസ്സിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരോജിനിയെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു

 തൃക്കരിപ്പൂർ

ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട  സ്ത്രീയെ അതേ ബസ്സിൽ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും മാതൃകയായി. പയ്യന്നൂരിൽനിന്നും തൃക്കരിപ്പൂർ വഴി മടക്കരയിലേക്ക് സർവീസ് നടത്തുന്ന പുഴക്കര ബസിലെ ഡ്രൈവർ പിലിക്കോട് മടിവയലിലെ എം നിതിന്റെയും കണ്ടക്ടർ തിമിരി സ്വദേശി ശരത്ത്കുമാറിന്റെയും അവസരോചിതമായ ഇടപെടലിലാണ്‌  യാത്രക്കാരിക്ക് പ്രാഥമികചികിത്സ ലഭിച്ചത്‌. ബുധനാഴ്ച പകൽ മൂന്നിന് തങ്കയം മുക്കിൽനിന്നും ബസ്സിൽ യാത്രചെയ്ത സരോജിനിക്ക് കൊയോങ്കര മൃഗാശുപത്രിക്ക് സമീപത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന്  ബസ്‌  തൃക്കരിപ്പൂരിലേക്ക് പോയി. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ സരോജിനിയെ പ്രാഥമികശുശ്രൂഷ നൽകി വീട്ടിലേക്ക് വിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top