25 July Sunday
കർഷകരെ വഞ്ചിച്ചു

വെസ്റ്റ് എളേരിയിൽ 
സിപിഐ എം മാർച്ച്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021
വെള്ളരിക്കുണ്ട്   
കർഷകർക്കായി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച വെസ്റ്റ് എളേരി പഞ്ചായത്ത്  ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യാഴാഴ്ച രാവിലെ 10ന്‌  സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തും. 
വെസ്റ്റ് എളേരി പഞ്ചായത്തിലെ മുൻ എൽഡിഎഫ് ഭരണസമിതി കിഴങ്ങ് കർഷകർക്കായി നീക്കിവെച്ച പണമാണ്  യുഡിഎഫ് ഭരണസമിതി വകമാറ്റിയത്. കോവിഡ് മഹാമാരിയും കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണും മൂലം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാനും ഭക്ഷ്യക്ഷാമം പരിഹരിക്കാനും സർക്കാർ ആവിഷ്കരിച്ച സുഭിക്ഷകേരളം പദ്ധതിക്ക്‌  വെസ്റ്റ് എളേരിയിൽ 12 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നു. 
കുറഞ്ഞത് 10 സെന്റ് സ്ഥലത്തെ കൃഷിക്ക് 1200 രൂപ തോതിൽ പരമാവധി ഒരു ഹെക്ടർ കൃഷിക്ക് 30,000 രൂപ വരെ നൽകുന്ന പദ്ധതിയായിരുന്നു.മുൻ ഭരണസമിതിയുടെ കാലത്ത് 18 വാർഡുകളിൽ നിന്നും ഉപഭോക്താക്കളെ തെരഞ്ഞെടുത്തിരുന്നു.അപേക്ഷ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരായവരിൽ നിന്ന് വളം വാങ്ങിയ വൗച്ചർ, നികുതി രശീത്, ആധാർകാർഡ് കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവയും വാങ്ങിവെച്ചിരുന്നു. എന്നാൽ പണം അക്കൗണ്ടിൽ എത്തും മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നു. 
അക്കൗണ്ടിൽ പണം വരുമെന്ന് കരുതി കാത്തിരുന്ന 1200 ഓളം വരുന്ന കർഷകരെയാണ് പുതിയ ഭരണസമിതി വഞ്ചിച്ചത്. കപ്പ ,ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്‌തവർക്കായിരുന്നു സഹായം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top