30 July Friday

പ്രവാസി കോണ്‍ഗ്രസ് നേതാവും സംഘവും പാർടി വിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

രാജപുരം

പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ സിജോ ചാമക്കാലായിൽ ഉൾപ്പെടെ നിരവധിപേർ കോൺഗ്രസിൽനിന്ന്‌ രാജിവച്ചു. ഇവർ സിപിഐ എമ്മുമായി ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു.
മണ്ഡലം കമ്മിറ്റിയംഗം കെ ടി മാത്യു, വാർഡ് സെക്രട്ടറി വി റഷീദ്,  സജീവ പ്രവർത്തകരായ  ബിജുമോൻ ജോസഫ്, കേശവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ കോൺഗ്രസുകാർ  പാർടി വിട്ടത്‌. കള്ളാർ പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.
   ഐഎൻടിയു ജില്ലാ കമ്മിറ്റിയംഗവും കള്ളാർ ഫാർമേഴ്‌സ്‌ വെൽഫയർ സൊസൈറ്റി ഡയറക്ടറുമാണ്‌ സിജോ ചാമക്കാലായിൽ. 24ന്  പകൽ നാലിന് കള്ളാർ വ്യാപാരഭവനിൽ ചേരുന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഇവരെ സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top