15 June Tuesday
ചികിത്സയിലുള്ളത് 26 പേര്‍

7 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കാസർകോട്‌
ജില്ലയിൽ ഏഴുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന്‌ വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും മുളിയാർ സ്വദേശിയായ 42 വയസുകാരനും കുമ്പള സ്വദേശികളായ 36,38,42,56,46 വയസുകാർക്കുമാണ് രോഗബാധ. ഇതിൽ 5 കുമ്പള സ്വദേശികൾ ഒരു വാഹനത്തിൽ സഞ്ചരിച്ചവരാണ്‌. അഞ്ച്‌ പേരും പുരുഷന്മാരാണ്. രണ്ട് പേർ സഹോദരങ്ങളാണ്. ഇതോടെ മൂന്ന്‌ ഘട്ടങ്ങളിലായി രോഗംബാധിച്ചവരുടെ എണ്ണം 205 ആയി.  മൂന്നാം ഘട്ടത്തിൽ 27 പേർക്കാണ്‌ രോഗം ബാധിച്ചത്‌. ജില്ലയിൽ 2648 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 2161 പേരും ആശുപത്രികളിൽ 487  പേരും. 196 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്.
സാമൂഹ്യ സർവേയുടെ ഭാഗമായി 129  സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 60 പേരുടെ റിസൾട്ട് നെഗറ്റീവാണ്‌. 69 സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top