25 May Monday

മലയോര ഹൈവേ നിർമാണം പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാലിൽ ടാറിങ് പുരോഗമിക്കുന്നു.

രാജപുരം

കൊറോണ പ്രതിസന്ധിക്കിടയിലും മലയോര ഹൈവേ വികസനം പുരോഗമിക്കുന്നു. കോളിച്ചാൽ പതിനെട്ടാംമൈൽ മുതൽ എടച്ചാക്കൈ വരെയുള്ള 24.5 കിലോമീറ്റർ റോഡിന്റെ നിർമ്മാണമാണ്‌ നടക്കുന്നത്. ഇതിനായി 85 കോടി രൂപ  അനുവദിച്ചു.  മഴക്ക്‌ മുമ്പ്  ടാറിങ്പൂർത്തിയാക്കാനാണുദ്ദേശിക്കുന്നത്‌.    12 മീറ്റർ വീതിയിൽ 7 മീറ്ററാണ്‌ ടാറിങ്ങ്‌. 
ഇരുവശങ്ങളിലും ഒരു മീറ്റർ വീതിയിൽ ഇന്റർ ലോക്ക് ചെയ്യും. ബാക്കി വരുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ഓടയും നിർമ്മിക്കും. ഇതോടൊപ്പം  അത്തനടുക്കം എടപ്പറമ്പ മുതൽ കോളിച്ചാൽ വരെ  24 കിലോമീറ്റർ റോഡിന്റെ നിർമ്മാണവും പൂർത്തിയാവുന്നുണ്ട്‌.  ഇതിന് 83 കോടി രൂപയാണ്  അനുവദിച്ചത്. എൽഡിഎഫ് സർക്കാർ വന്നതോടെയാണ് മലയോര ജനതയുടെ സ്വപ്‌ന പദ്ധതിക്ക്‌ വേഗതയേറിയത്‌.    പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടു    മേയിൽ  പൂർത്തിയാക്കാൻ കഴിയുന്ന നിലയിലാണ് പണി ആരംഭിച്ചത്. 
നാലാം ഘട്ടമായ കോളിച്ചാൽ മുതൽ ചെറുപുഴ വരെയുള്ള പ്രവൃത്തി നടക്കുമ്പോഴാണ് ലോക്ക് ഡൗൺ വന്നത്‌.  ഇതേ തുടർന്ന് രണ്ട് മാസം പ്രവൃത്തി നിലച്ചു.  നന്ദാരപദവ് മുതൽ ചോവാർ വരെയും, ചോവാർ മുതൽ എടപ്പറമ്പവരെയും, എടപ്പറമ്പ മുതൽ കോളിച്ചാൽ വരെയും, കോളിച്ചാൽ പതിനെട്ടാംമൈൽ മുതൽ എടച്ചാക്കൈ വരെ എന്നിങ്ങനെ നാല്‌ ഘട്ടമായാണ്‌ ക്രമീകരിച്ചിരിക്കുന്നത്
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top