27 May Wednesday

വേണം "കരുതൽ' നമുക്കായി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

"കരുതൽ' ഷോർട്ട് ഫിലിമിൽനിന്ന്

തൃക്കരിപ്പൂർ 
കൊറോണ ബോധവൽക്കരണത്തിനായി ഷോർട്ട് ഫിലിം തയ്യാറായി. വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവിന്റെ അശ്രദ്ധ മൂലമുണ്ടാകുന്ന രോഗവ്യാപനത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. മൂന്നുവർഷങ്ങൾക്ക്‌ ശേഷം നാട്ടിലെത്തിയ യുവാവ് ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു. എല്ലാവരിൽ നിന്നും മാറിനിന്ന  അയാൾക്ക് ഒരാഴ്ചയായിട്ടും പനിയോ ജലദോഷമോ വന്നില്ല. കുഞ്ഞു മകനെ കാണണമെന്ന അദ്ദേഹത്തിന്റെ അതിയായ ആഗ്രഹം എതിർക്കുന്ന ഭാര്യയും വീട്ടുകാരും.  
തനിക്ക് രോഗമില്ലെന്ന്‌ കരുതി ആരും അറിയാതെ മകനെ ആശ്ലേഷിക്കുന്നു. അതിലൂടെ മകനിലേക്കും മൂന്നാം കണ്ണിയായി ഭാര്യയിലേക്കും വൈറസ് പകരുന്നു. വൈറസ് ബാധയുണ്ടായാൽ രോഗലക്ഷണം കാണിക്കണമെന്നില്ലെന്നും രോഗവാഹകരാകാവാൻ സാധ്യതയുണ്ടെന്നും സിനിമ പറയുന്നു. നമുക്കും നമ്മുടെ കുടുംബത്തിനും നമ്മുടെ രാജ്യത്തിന്നും വേണ്ടി നാം കരുതിയിരിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ്   ഫിലിം  നൽകുന്നത്.
തൃക്കരിപ്പൂരിലെ നാടകപ്രവർത്തകരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. സി കെ പി കുഞ്ഞബ്ദുള്ളയും  വേഷമിട്ടു. വി വി രവീന്ദ്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കരുതൽ' ഷോർട്ട് ഫിലിമിന്‌ ശ്രുതീഷ് ക്ലാസിക്‌ ക്യാമറ നിർവഹിച്ചു. ദിജേഷ് കുഞ്ഞൂട്ടൻ, വി കെ ബാലാമണി, ആദി ക്യഷ്ണ എന്നിവരും അഭിനയിച്ചു.
 
പ്രധാന വാർത്തകൾ
 Top