29 May Friday

ഭെൽ ഇഎംഎല്ലിൽ സുരക്ഷാ സംവിധാനമില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

കാസർകോട് 
പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇഎംഎലിൽ കോവി ഡ് സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുന്നില്ലെന്ന്‌ പരാതി. കോവി ഡ് സ്ഥിരീകരിച്ചവരിൽ ചിലർ സ്ഥാപനമുള്ള പ്രദേശത്ത്‌ താമസിക്കുന്നവരാണ്. കഴിഞ്ഞ ദിവസം രോഗബാധിതനാണെന്ന്‌ കണ്ടെത്തിയ എരിയാൽ സ്വദേശിയടക്കം ഈ പരിസരത്താണ്. കോവിഡിൽ നിന്നുള്ള സുരക്ഷക്ക് പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള ക്രമീകരണം കേന്ദ്ര,- സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതൊന്നും നടപ്പാക്കാൻ മാനേജ്മെന്റ് തയാറായിട്ടില്ല. 150 ഓളം പേർ നിത്യവും എത്തുന്നുണ്ട്. സുരക്ഷാ സംവിധാനം അടിയന്തരമായി ഒരുക്കണമെന്ന്‌ മുൻ എംപി പി കരുണാകരൻ ഭെൽ എംഡിയോട് ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top