30 May Saturday

മാസ്‌ക്കുണ്ടാക്കാനും മുന്നിലുണ്ട്‌ മേലാങ്കോട്ട് സ്‌കൂൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

മാസ്‌ക്കുണ്ടാക്കാനും മുന്നിലുണ്ട്‌ മേലാങ്കോട്ട് സ്‌കൂൾ

കാഞ്ഞങ്ങാട് 

കോവിഡ്  പ്രതിരോധിക്കാൻ മാസ്ക് നിർമിച്ച്‌ മേലാങ്കോട്ട് എ സി കണ്ണൻനായർ ഗവ. യുപി സ്കൂൾ. സർവ്വശിക്ഷാ കേരള പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയത്തിന് ലഭിച്ച  ഏഴ് തുന്നൽ മെഷീനുകൾ ഉപയോഗിച്ചാണ് മാസ്കുകൾ നിർമിക്കുക. 

തയ്യൽ പരിശീലനം ലഭിച്ച അതിയാമ്പൂരിലെ എം പുഷ്പലത, സി തമ്പായി, പി ബിന്ദു, കെ സിന്ധു, അധ്യാപകനായ പി കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം. വീടുകളിൽ വെച്ചാണ് മാസ്‌ക്‌ നിർമാണം. സ്‌കൂൾ പിടിഎയാണ്‌ മുന്നിട്ടിറങ്ങിയത്. 

വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യും. ഫോൺ: 9496830744,9656073755.

പ്രധാന വാർത്തകൾ
 Top