29 May Friday

കുടിവെള്ളത്തിനായി വന്യമൃഗങ്ങൾ നാട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
മുള്ളേരിയ 
തോടെ വന്യമൃവേനൽ കടുത്തഗ ശല്യം രൂക്ഷമായി. കടുത്ത ചൂടിൽ കാട്ടിൽ വെള്ളവും ഭക്ഷണവുമില്ലാതെ കാട്ടാനകൾ, കാട്ടുപോത്ത്, കുരങ്ങുകൾ, പന്നികൾ എന്നിവ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നു. ദേലംപാടി പഞ്ചായത്തിലെ അഡൂർ പാണ്ടി മേഖലയിലാണ് വീണ്ടും വന്യമൃഗ ശല്യം. പുലർച്ചെ ഒന്നുമുതൽ നാലുവരെയുള്ള സമയത്ത് കൂട്ടത്തോടെ ഇറങ്ങുന്ന മൃഗങ്ങൾ രാപകലില്ലാതെ അധ്വാനിച്ച കൃഷി  നിമിഷ നേരം കൊണ്ട് നശിപ്പിച്ചാണ് മടങ്ങുക. കഴിഞ്ഞ ദിവസം രാത്രി മൂന്നിടത്താണ്‌ കൃഷി നാശമുണ്ടാക്കിയത്‌. പാണ്ടി, ആദൂർ ആലന്തടുക്ക, വെള്ളരിക്കയ പട്ടികവർഗ കോളനി എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടമെത്തി.  
കർഷകരെ സഹായിക്കാൻ രൂപീകരിച്ച ആർആർടിക്ക് പരിമിതികൾ മാത്രമാണ്. ആവശ്യത്തിന് വാഹനമോ ജീവനക്കാരോ ഇല്ല. രണ്ടു പഞ്ചായത്തുകളിൽ വിഹരിക്കുന്ന  ആനകളെ തുരത്താൻ മൂന്ന് ജീവനക്കാരും ഒരു പിക്കപ്പ്‌വാൻ മാത്രമാണുള്ളത്. വന്യമൃഗങ്ങൾക്ക് കാട്ടിനുള്ളിൽ തീറ്റയും വെള്ളവും ഒരുക്കണമെന്ന നിർദേശമുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. ഇരു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പയസ്വിനി പുഴ മാത്രമാണ്‌ വന്യമൃഗങ്ങൾക്ക് ആശ്വാസം.
പ്രധാന വാർത്തകൾ
 Top