02 March Tuesday

മിന്നുംതാരങ്ങളെ കണ്ടെത്താൻ ഇ എം എസ് കായിക അക്കാദമി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ചെറുവത്തൂർ ഇ എം എസ് കായിക അക്കാദമി മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

ചീമേനി>ചെറുവത്തൂര്‍ ഇ എം എസ് കായിക അക്കാദമി ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി  അവർക്ക്‌  വിദഗ്ധ  പരിശീലനം നല്‍കി മികച്ച താരങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി ആരംഭിച്ചത്‌. 
 
കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങളിലായി ഒരു വര്‍ഷമായി പരിശീലനം നല്‍കുന്നു. നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം. സിപിഐ എം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴിലാണ് അക്കാദമി. എയറോബിക്‌സ് ഡാന്‍സ്, ഡിസ്‌പ്ലേ എന്നിവയും അരങ്ങേറി. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. മുന്‍ എംപി പി കരുണാകരന്‍  ജഴ്‌സി പ്രകാശനം ചെയ്തു. കെ കുഞ്ഞിരാമന്‍ ലോഗോ പ്രകാശനം ചെയ്തു. 
 
അക്കാദമി മെമ്പര്‍ഷിപ്പ് വിതരണം കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന്‍ നിര്‍വഹിച്ചു.  കെ സുധാകരന്‍ കായികപ്രതിഭകളെ ആദരിച്ചു. പരിശീലകരെ ഹബീബ് ‌റഹ്മാന്‍ ആദരിച്ചു. ജില്ല പഞ്ചായത്തംഗം കെ ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള, ടി വി ബാലൻ, പി പി അശോകൻ, എം കെ നളിനാക്ഷൻ, എം ശ്രീജ എന്നിവർ സംസാരിച്ചു.  ദേശീയ കായിക താരങ്ങളും പങ്കെടുത്തു. എം രാജീവൻ സ്വാഗതവും എം അച്ചുതൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top