02 March Tuesday

നാവൂറും വിഭവങ്ങളുമായി 
നെല്ലിക്കട്ടയിൽ കേരള ഫുഡ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

കാസർകോട്‌ അഗ്രികൾച്ചർ മാർക്കറ്റിങ്‌‌ പ്രൊസസിങ് കോ –- ഓപ്പറേറ്റീവ്‌ സൊസൈറ്റി നെല്ലിക്കട്ടയിൽ ആരംഭിച്ച കേരള ഫുഡ്‌സ്‌ 
മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌ 

കാസർകോട്‌ അഗ്രികൾച്ചർ മാർക്കറ്റിങ്‌‌ പ്രോസസിങ് കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റി (കാംപ്‌കോസ്‌)യുടെ  കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്‌സ് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ ആരംഭിച്ചു. സഹകരണ മേഖലയിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രമാണിത്‌. വിവാഹം, പിറന്നാൾ ആഘോഷം തുടങ്ങിയ ചടങ്ങുകൾക്കും ഹോട്ടൽ, റസ്‌റ്റോറന്റ്‌, കാന്റീൻ എന്നിവയ്‌ക്കും ആവശ്യമായ ഭക്ഷണസാധനം ഓർഡറനുസരിച്ച്‌  എത്തിച്ചുനൽകും. ഫ്‌ളവർ, ഓയിൽ മില്ലുകളും അനുബന്ധമായി പ്രവർത്തിക്കും. 

മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ അധ്യക്ഷനായി. കാറ്ററിങ് യൂണിറ്റ്‌ ഉദ്‌ഘാടനം മുൻ എംപി പി കരുണാകരനും ലോഗോ പ്രകാശനവും സ്ഥലമുടമ തസ്ലിം ജഡിയാരെ ആദരിക്കലും കലക്ടർ ഡോ. ഡി സജിത്‌ബാബുവും നിർവഹിച്ചു. ഫ്‌ളവർ മിൽ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എം വി ബാലകൃഷ്‌ണനും ഉൽപന്നങ്ങളുടെ ആദ്യ വിൽപന കാറഡുക്ക ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യുവും നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദരിയ, ജില്ലാപഞ്ചായത്ത്‌ അംഗം ശൈലജ ഭട്ട്‌, പഞ്ചായത്തംഗം അൻസിഫ അർഷാദ്‌, അസി. രജിസ്‌ട്രാർ കെ മുരളീധരൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ആർ ജയാനന്ദ, കെ എ മുഹമ്മദ്‌ ഹനീഫ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹാരിസ്‌ ബെഡി, ഖദീജ കല്ലങ്കടി എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു സ്വാഗതവും സെക്രട്ടറി കെ പ്രിയ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top