11 April Sunday

പലർക്കും പരീക്ഷ എഴുതാനായില്ല വിദ്യാർഥികൾ അതിർത്തിയിൽ കുടുങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Feb 23, 2021
രാജപുരം
കോവിഡിന്റെ പേരിൽ കർണാടക സർക്കാർ വീണ്ടും നിയന്ത്രണം കടുപ്പിച്ചതോടെ വിദ്യാർഥികൾക്ക് ഉൾപ്പെടെ നിരവധി പേർ അതിർത്തിയിൽ കുടുങ്ങി.  തിങ്കളാഴ്ച രാവിലെ കോളേജിൽ പോകുന്നതിനായി സ്വകാര്യ വാഹനങ്ങളിലും ബസുകളിലും വന്ന നൂറു കണക്കിന് വിദ്യാർഥികളെ അതിർത്തി ഗ്രാമത്തിൽ തടഞ്ഞ് വച്ച് തിരിച്ചയച്ചു. പലർക്കും പരിക്ഷ ഉൾപ്പെടെ എഴുതാനായില്ല. 
ഒരു മുന്നറിയിപ്പുമില്ലാതെയാണ്  കേരള കർണാടക അതിർത്തി പ്രദേശമായ പാണത്തൂർ ചോമ്പേരിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കിയത്‌. 
സംസ്ഥാന പാതയായ ചെർക്കള ജാൽസൂർ റോഡിൽ പരപ്പയ്ക്ക് അടുത്തുള്ള മുർഡൂറിലും റോഡ് അടച്ചു.   ഞായറാഴ്ച മുതൽ കേരളത്തിൽനിന്നും പോകുന്ന വാഹനങ്ങൾ  അതിർത്തിയിൽ തടഞ്ഞിട്ടു‌. 72 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് നൽകാതെ  ഇതുവഴി കടത്തി വിടുന്നില്ല.
 കർണാടകത്തിൽനിന്നും  വരുന്ന കർണാടക രജിസ്ട്രഷൻ വാഹനങ്ങൾക്ക്‌ ഒരു വിലക്കുമില്ല.  സൂള്ള്യ, ബംഗളൂരു എന്നിവിടങ്ങളിൽ പഠനത്തിന്‌ പോകുന്നവരും ബുദ്ധിമുട്ടിലായി.  കർണാടക സർക്കാരിന്റെ നിർദേശ പ്രകാരം ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമീഷണർ  കെ വി രാജേന്ദ്രയാണ് അതിർത്തിയിൽ നിയന്ത്രണത്തിന്‌ നിർദേശം നൽകിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top