28 November Saturday

തരിശില്ല, ഹരിതം ശിവൻ ചൂരിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

സിപിഐ എം ബേഡകം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ജയപുരത്ത് നടത്തിയ കപ്പ കൃഷി

 ബേഡകം 

ബേഡഡുക്ക ഇന്ന് തരിശുരഹിത ഗ്രാമമാണ്. അത് വെറുതെയുണ്ടായതല്ല. അതിന്‌ പിന്നിൽ വലിയ യത്നമുണ്ട്‌.2016 ൽ 70 ഹെക്ടറുണ്ടായ നെൽകൃഷി 110 ഹെക്ടറിലേക്ക് വളർന്നത്‌ ആസൂത്രണത്തിന്റെ കൂട്ടായ്‌മയുടെയും ഫലമാണ്‌.  പതിനൊന്നു പാടശേഖരങ്ങളും കതിരണിഞ്ഞിരിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയിൽ  ജൈവ പച്ചക്കറിയും കിഴങ്ങു വർഗ വിളകളുമെല്ലാമായി ബേഡകത്തിന്റെ കാർഷിക ജീവിതം മുന്നേറുകയാണ്‌. പശുവും ആടും കോഴിയുമൊക്കെ ജീവിതത്തിന്റെ ഭാഗമായി.  യുവജനങ്ങൾ പാടത്തിറിങ്ങി. സർക്കാരിന്റെ പിന്തുണയോടെയുള്ള നാടിന്റെ  മാറ്റമാണിവിടത്തെ കാഴ്‌ച.  
സ്വയം പര്യാപ്തതയിലേക്ക്‌
വീട്ടമ്മമാർക്കും ആദിവാസി അമ്മമാർക്കും മുന്തിയ ഇനം കറവപശുക്കളെ നൽകി.  പാലിന് ലിറ്ററിന് 4 രൂപ നിരക്കിൽ ഇൻസെന്റീവ്. കാലിത്തീറ്റ വിതരണം,  കന്നുകുട്ടി പരിപാലനം എന്നിങ്ങനെ പരിപാടികൾ വേറെ. 250 പേർക്ക് 20 വീതം മുട്ടക്കോഴികൾ നൽകി. തൊഴിലുറപ്പിലൂടെ ഹൈടെക് കൂടുകളും തൊഴുത്തുകളും പണിതു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top